ഐഎസ്എൽ: ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് എടികെ
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിൽ ഇന്നലെ നടന്ന എടികെ എഫ് സി ഗോവ മൽസരത്തിൽ എടികെയ്ക്ക് തകർപ്പൻ ജയം, കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജയിച്ചത്. ജയത്തോടെ അവർ പോയിന്റ് നിലയിൽ ഒന്നാമതെത്തി. പ്രീതം കോട്ടാല്‍, ജയേഷ് റാണെ എന്നീ ഇന്ത്യൻ താരങ്ങൾ ആണ് കൊൽക്കത്തയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.
ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് ഗോളുകൾ പിറന്നത്. മൽസരത്തിൽ കൊൽക്കത്തയെക്കാൾ മികച്ച പ്രകടനം നടത്തിയത് ഗോവ ആയിരുന്നു. എന്നാൽ ഗോൾ നേടുന്നതിൽ മികവ് കട്ടൻ അവർക്കായില്ല. ആദ്യ പകുതിയിൽ ഗോളിനായി രണ്ട് ടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്. 47,88 എന്നീ മിനിറ്റുകളിലാണ് ഗോൾ പിറന്നത്. നിലവിൽ രണ്ട് ടീമുകൾക്കും 24 പോയിന്റ് ആണ് ഉള്ളത്.






































