പാകിസ്ഥാനെതിരെയുള്ള ടി20 മത്സരത്തിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു
ജനുവരി 24ന് പാകിസ്ഥാനിൽ ആരംഭിക്കുന്ന പാകിസ്‌ഥാൻ ബംഗ്ലാദേശ് ടി20 മൽസരത്തിനുള്ള ബംഗ്ളദേശ് ടീമിനെ പ്രഖ്യാപിച്ചു. തമീം ഇഖ്ബാല്‍ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിന് ശേഷം താരം ഇപ്പോൾ ആണ് ബംഗ്ലാദേശ് ടീമിൽ എത്തുന്നത്. പുതുമുഖതാരം ഹസന്‍ മഹമ്മൂദിന് അവസരം നൽകിയിട്ടുണ്ട്. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.
സുരക്ഷ പ്രശ്നങ്ങൾ കണക്കിലെടുത്ത് മൂന്ന് ഘട്ടമായിട്ടാണ് പര്യടനം നടത്തുക. മുഷ്ഫിഖൂര്‍ റഹീം പര്യടനത്തിൽ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. പാകിസ്ഥാന്റെ നിരന്തര അഭ്യർത്ഥനകൾ മാനിച്ചാണ് ബംഗ്ലാദേശ് പര്യടനത്തിന് എത്തുന്നത്. സുരക്ഷ പ്രശ്നങ്ങൾ ഉള്ളതിനാൽ പാകിസ്ഥാനിൽ കൂടുതൽ ദിവസം തങ്ങരുതെന്ന സർക്കറിന്റെ നിർദ്ദേശം അനുസരിച്ചാണ് മൽസരങ്ങൾ മൂന്ന് തവണയായി നടത്തുന്നത്. മൂന്ന് ട്വന്റി-ട്വന്റി മത്സരവും ഒരു ഏകദിനവും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ബംഗ്ലാദേശ് പാകിസ്ഥാനില്‍ കളിക്കുക. ജനുവരി 24,25,26 തിയ്യതികളില്‍ ലാഹോറില്‍ വച്ച് മൂന്ന് ട്വന്റി20 മൽസരങ്ങൾ ആദ്യം നടക്കും. ഫെബ്രുവരി ഏഴുമുതല്‍ 11 വരെ ടെസ്റ്റ് മൽസരങ്ങൾ നടക്കും.ഏപ്രില്‍ 3 ന് കറാച്ചിയില്‍ വച്ച് ഏകദിനവും നടത്തും.
ബംഗ്ലാദേശ് ടീം: മഹമ്മദുള്ള, തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, മൊഹമ്മദ് നയീം, നസ്മുള്‍ ഹസന്‍, ലിന്റണ്‍ ദാസ്, മൊഹമ്മദ് മിതുന്‍, അഫീഫ് ഹൊസൈന്‍, അമിനുള്‍ ഇസ്ലാം, ഷൈഫുള്‍ ഇസ്ലാം, അല്‍ അമീന്‍ ഹൊസൈന്‍, റുബെല്‍ ഹൊസൈന്‍,ഹസന്‍ മഹമ്മൂദ്.






































