Cricket Top News

പരമ്പര നേടാൻ ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്ന് നേർക്കുനേർ

January 19, 2020

author:

പരമ്പര നേടാൻ ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്ന് നേർക്കുനേർ

ഓസ്‌ട്രേലിയ ഇന്ത്യ ഏകദിന പരമ്പരയിലെ മൂനാം ഏകദിനം ഇന്ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. രണ്ട് ടീമുകൾക്കും ഇന്ന് നിർണായക മത്സരമാണ്, രണ്ട് ടീമും ഓരോ കളി വീതം ജയിച്ച പരമ്പരയിൽ ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. ഇന്ന് ഉച്ചക്ക് 1:30ന് ആണ് മൽസരം. ആദ്യ മത്സരം ഓസ്‌ട്രേലിയ 10 വിക്കറ്റിന് ജയിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ ഇന്ത്യ 36 റൺസിന് ഓസ്‌ട്രേലിയയെ തോൽപ്പിച്ചു.

എന്നാൽ പരിക്ക് ഇന്ത്യക്ക് ഭീഷണിയാണ്. പരിക്കേറ്റ ധവാന്റെയും രോഹിത് ശര്‍മയുടെയും കാര്യത്തിലാണ് ഇന്ത്യക്ക് സംശയം. എന്നാൽ പരിക്ക് സാരമുള്ളതല്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു. രണ്ടാം ഏകദിനത്തിൽ ബൗണ്ടറി തടയാൻ ശ്രമിച്ചപ്പോൾ ആണ് രോഹിതിന് പരിക്ക് പറ്റിയത്. ബാറ്റിംഗിനിടെ പാറ്റ് കമിന്‍സിന്റെ പന്ത് ഇടുപ്പില്‍ തട്ടിയാണ് ധവാന് പരിക്കേറ്റത്. പരിക്കേറ്റ ധവാൻ പിന്നീട് ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല .ഇരുവരും കളിച്ചില്ലെങ്കിൽ ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാകുക. ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണർമാർ ആണ് രണ്ട് പേരും. രണ്ടാം ഏകദിനത്തിൽ മികച്ച പ്രകടനമാണ് രണ്ട് പേരും നടത്തിയത്.

Leave a comment