Foot Ball legends Stories Top News

ക്രിസ്റ്റ്യാനോ റൊണാൾഡോ ; ഇത് യൂണൈറ്റഡിന്റേയും ഫെർഗുസണിന്റെയും കൂടി ചരിത്രം ആണ്

January 19, 2020

author:

ക്രിസ്റ്റ്യാനോ റൊണാൾഡോ ; ഇത് യൂണൈറ്റഡിന്റേയും ഫെർഗുസണിന്റെയും കൂടി ചരിത്രം ആണ്

18 കാരനായ ക്രസറ്റ്യാനോ റൊണാള്‍ഡോയെ അലക്സ് ഫെര്‍ഗൂസണ്‍ ശ്രദ്ധിക്കുന്നത് 2003 ആഗസ്റ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്പോര്‍ട്ടിങ് ലിസ്ബണോട് 3-1 ന് തോറ്റ മത്സരത്തിലാണ്. 5 ദിവസത്തിനകം അയാളെ തന്റെ പാളയത്തിലെത്തിക്കുന്നതില്‍ ഫെര്‍ഗി വിജയിച്ചു .

അലക്സ് ഫെര്‍ഗൂസനും റോണോയും തമ്മിലുളള ബന്ധം എന്നത് മഹാനായ ഒരു കളിക്കാരനെ വാര്‍ത്തെടുത്ത കോച്ചും ശിഷ്യനുമായുളള ബന്ധത്തിന്റെ കഥയാണ്. 24കാരനായ റോണോ തിയേറ്റര്‍ ഒഫ് ഡ്രീം സിനോട് വിടപറയുമ്പോള്‍ അവരുടെ സെല്‍ഫില്‍ 3 പ്രീമിയര്‍ ലീഗ് കിരീടങളും ഒരു FA കപ്പും 2 ലീഗ് കപ്പുകളും എല്ലാറ്റിലുമുപരി ഒരു ചാമ്പ്യന്‍സ് ലീഗും അവരുടെ ലോക്കര്‍ അലങ്കരിച്ചു കഴിഞ്ഞിരുന്നു .

താന്‍ ലോകത്തിലെ നമ്പര്‍ 1 ആകുമെന്ന് സ്പോര്‍ട്ടിങ് ലിസ്ബണ്‍ ഡേയിലേ റൊണാള്‍ഡോ വിശ്വാസിച്ചിരുന്നു. അയാള്‍ ഫെര്‍ഗിയെ…ചുവന്ന ജഴ്സിയെ തിരഞ്ഞെടുത്തതിനായിരുന്നു. ലോകത്തെ ഏറ്റവും മികച്ചവനാകാന്‍…അയാളുടെ കോച്ചില്‍ നിന്നുളള ഡിമാന്‍റും അതായിരുന്നു . അയാള്‍ക്കറിയാമായിരുന്നു അതിനയാളെ പ്രാപ്തനാകാന്‍ അതിനെകാള്‍ മികച്ച ഗുരു നാഥനില്ലെന്ന്…..തിയേറ്റര്‍ ഓഫ് ഡ്രീംസിനേകാള്‍ അയാള്‍ക്ക് പെര്‍ഫോം ചെയ്യാനുളള വേദിയില്ലെന്ന്…അയാള്‍ക്കോ അയാളെ തിരഞ്ഞെടുത്ത ഫെര്‍ഗിക്കോ തെറ്റിയില്ല… ചുവപ്പിന്റെ ജഴ്സിയില്‍ റോണോ ലോക ഫുട്ബോളിനെ കീഴടക്കുകയാരിരുന്നു….

പരിശീലനത്തിന്റെ ആദ്യ ദിനം തന്നെ റൊണാള്‍ഡോ സഹകളിക്കാരെ വിസ്മയിപ്പിച്ചു. വരാനിരിക്കുന്ന നാളുകള്‍ കീഴടക്കാനുളള പ്രതിഭ അയാള്‍ക്കുണ്ടെന്ന് അവര്‍ക്ക് മനസ്സിലായി…റോണോയുടെ ചുവപ്പിന്റെ അരങ്ങറ്റം ബോള്‍ട്ടണെതിരെ 4-0 ത്തിന് യുണൈറ്റഡ് ജയിച്ച മത്സരത്തിലായിരുന്നു. നിക്കി ബട്ടിന് പകരം അയാളിറങ്ങുമ്പോള്‍ അവര്‍ ഒരു ഗോളിന് മാത്രം മുന്നിലായിരുന്നു. ”ഞാന്‍ കണ്ട എക്കാലത്തെയും മികച്ച അരങ്ങേറ്റം” എന്നാണ് ഇതിഹാസതാരം ബെസ്റ്റ് അന്ന് കുറിച്ചത്… മത്സരം കഴിഞ്ഞ് യുണൈറ്റഡ് കളിക്കാര്‍ ഡ്രസ്സിങ് റൂമിലേക്ക് നടക്കുമ്പോള്‍ ഫെര്‍ഗിയുടെ ചുണ്ടിലൊരു പുഞ്ചിരിരുണ്ടായിരുന്നു….അമൂല്യമായ രത്നത്തെ കണ്ടെത്തിയ ചാരിഥാര്‍ത്ഥ്യത്തിന്‍െറ പുഞ്ചിരി….

റൊണാള്‍ഡോയുടെ കോണ്‍ഫിഡന്‍സിനെ പ്രതിഭയെ പരുവപെടുത്തിയെടുക്കുകയായിരുന്നു ഫെര്‍ഗി…താന്നെല്ലാവരിലും ബെസ്റ്റ് എന്ന ഭാവം അവനിലുണ്ടായിരുന്നു…ലോകത്തിലെ മികച്ചവനാകാന്‍ അവന്‍ കഠിനാദ്വാനം ചെയ്തു. ആഴ്ചയില്‍ 2 കളികളുളളപ്പോഴുംഅവന്‍ കളിച്ചിരുന്നുു. താനാണ് ബെസ്റ്റ് എന്ന അയാളുടെ ആറ്റ്യുറ്റ്യൂഡ് സഹ കളിക്കാര്‍ക്ക് പ്രശ്നം ആയിരുന്നില്ല. കഴിവ് കൊണ്ട് യുവതാരങള്‍ക്ക് മുന്നില്‍ റോണോക്ക് സ്ഥാനമുണ്ടായിരുന്നു…മുതിര്‍ന്ന കളിക്കാരായ റോയി കീനും ജിഗ്സിനും ഗ്യാരി നെവില്ലക്കും സ്കോള്‍സിനുമെല്ലാം ആ അആറ്റ്യുറ്റ്യൂഡിനോട് പ്രോബ്ളവുമില്ലായിരുന്നു…അവര്‍ക്ക് അയാളുടെ ആ ആറ്റ്യുറ്റ്യൂഡ് ടീമിനെ വിജയത്തിലെത്തിക്കണമെന്ന ആഗ്രഹമായിരുന്നു….ഫെര്‍ഗി അയാളുടെ ആഗ്രഹങളെ കഴിവിനെ വളര്‍ത്തിയെടുക്കുന്നതില്‍ വിജയിക്കുകയും ചെയ്തു….

ആദ്യ സീസണില്‍ എഫ് എ കപ്പ് ഫൈനലിലടക്കം 45 കളികളില്‍ 6 ഗോളുകള്‍,അയാള്‍ നേടി…അടുത്ത സീസണില്‍ 50 കളികളില്‍ 9…തൊട്ടടുത്ത സീസണില്‍ 47 ല്‍ 12…അടുത്ത സീസണില്‍ 53 ല്‍ 23. 2007-08 സീസണില്‍ 48 കളിയില്‍ 42 ഗോള്‍ നേടി…യുസിലും ലീഗും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേടിയ ആ വര്‍ഷം അയാള്‍ ബാലണ്‍ ഡി ഓറും സ്വന്തമാക്കി. അവസാന സീസണില്‍ 53 കളിയില്‍ 26 ഗോളും… ഓരോ സീസണിലും അയാള്‍ മികച്ചവനില്‍ നിന്ന് കൂടുതല്‍ മികച്ചവനായി മാറി…വിങറായെത്തിയ റോണോ മാഞ്ചസ്റ്ററില്‍ ഒരു പവര്‍ ഹൗസ് ഫോര്‍വേഡായി വളരുകയായിരുന്നു…ഫിറ്റ്നസ് വളര്‍ത്തിയെടുക്കാനും റിക്കവറി പ്രോഗ്രാമുകളുമെല്ലാം മാഞ്ചസ്റ്ററിന്റെ ഗുരുനാഥനില്‍ നിന്ന് അയാള്‍ പ്രാപിച്ചെടുത്തു…..

ക്രസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ ദിനങള്‍ ഒരു കോച്ചിന്‍റയും കളിക്കാരന്‍റയും ക്ളബിന്‍റയും മാത്രം കഥയല്ല… ഒരു അതുല്യ പ്രതിഭയെ മഹാനായ കളിക്കാരനായി വാര്‍ത്തെടുത്ത മഹത്തായ ക്ളബിന്‍റയും അവരുടെ മഹാനായ കോച്ചിന്‍റയും ചരിത്രമാണ്…

rayemon roy

 

Leave a comment