Cricket Top News

ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 341 റൺസ് വിജയലക്‌ഷ്യം

January 17, 2020

author:

ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 341 റൺസ് വിജയലക്‌ഷ്യം

രാജ്‌കോട്ട്: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. തകർപ്പൻ ബാറ്റിങ്ങ് നടത്തിയ ഇന്ത്യ നിശ്ചിത അമ്പത് ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 340 റൺസ് നേടി. ശിഖർ ധവാൻ(96), കെ എൽ രാഹുൽ(80), കൊഹ്‌ലി(78), രോഹിത് ശർമ്മ(42) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങിനിൽ ആണ് ഇന്ത്യ 340 റൺസ് നേടിയത്. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ധവാന് സെഞ്ചുറി നാല് റൺസ് അകലെ നഷ്ടമായി.

രോഹിത്തും ധവാനും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 81 റൺസ് ആണ് നേടിയത്. 44 പന്തില്‍ 42 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ ആദം സാംപയാണ് പുറത്താക്കിയത്. പിന്നീടെത്തിയ കോഹിലിയും ധവാനും ചേർന്ന് സ്‌കോർ മുന്നോട്ട് കൊണ്ടുപോയി. മികച്ച കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് നടത്തിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 103 റൺസ് ആണ് നേടിയത്. പിന്നീടെത്തിയ ശ്രേയസ് അയ്യർ പെട്ടെന്നു തന്നെ പുറത്തായി. നാലാമനായി എത്തിയ കെ എൽ രാഹുലുമായി ചേർന്ന് കൊഹ്‌ലിയെ ഇന്ത്യയുടെ സ്‌കോർ മുന്നോട്ട് കൊണ്ടുപോയി. നാലാം വിക്കറ്റിൽ 74 റൺസ് ഇരുവരും ചേർന്ന് നേടി. അവസാന ഓവറുകളിൽ രാഹുൽ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ആണ് സ്‌കോർ 340ൽ എത്തിയത്. ആദ്യ മൽസരത്തിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ട ഇന്ത്യക്ക് രണ്ടാം മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു. ഓസ്‌ട്രേലിയക്ക് വേണ്ടി ആദം സാംപ മൂന്ന് വിക്കറ്റ് നേടി.

Leave a comment