Tennis Top News

ഹോബര്‍ട്ട് ഇന്റര്‍നാഷണലിൽ സാനിയ സഖ്യം ഫൈനലിൽ പ്രവേശിച്ചു

January 17, 2020

author:

ഹോബര്‍ട്ട് ഇന്റര്‍നാഷണലിൽ സാനിയ സഖ്യം ഫൈനലിൽ പ്രവേശിച്ചു

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ രണ്ട് വർഷത്തിന് ശേഷം തിരിച്ചെത്തിയ ആദ്യ ചാമ്പ്യൻഷിപ്പാണ് ഹോബര്‍ട്ട് ഇന്റര്‍നാഷണൾ. ഡബിൾസ് മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് സാനിയ നടത്തിയത്. ഇന്നലെ നടന്ന സെമിയിൽ ജയിച്ചതോടെ സാനിയ ഫൈനലിൽ പ്രവേശിച്ചു. ക്രൈന്‍ താരം നദിയ കിചെനോകുമായി സഖ്യം ചേര്‍ന്ന് ഇറങ്ങിയ  സാനിയ ആദ്യ റൗണ്ട് മുതൽ മികച്ച പ്രകടനമാണ് നടത്തിയത്.

സെമിയിൽ അവർ സിദാന്‍സെക്-ബൗസ്കോവ സഖ്യത്തിനെയാണ് തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. നാളെ ചൈനീസ് സഖ്യത്തിനെതിരെയാണ് സാനിയ-നദിയ സഖ്യം ഫൈനലിൽ ഏറ്റുമുട്ടുന്നത്. ‘അമ്മ ആയതിന് ശേഷം ഇത് ആദ്യമായാണ് സാനിയ ഒരു ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നത്.

സ്‌കോർ: 7-6, 6-2

Leave a comment