ബംഗ്ലാദേശിനെതിരെയുള്ള ടി20 മത്സരത്തിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു
ജനുവരി 24ന് പാകിസ്ഥാനിൽ ആരംഭിക്കുന്ന പാകിസ്‌ഥാൻ ബംഗ്ലാദേശ് ടി20 മൽസരത്തിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. ഏഴ് മാറ്റങ്ങളാണ് ടീമിൽ ഉണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ ദയനീയ തോൽവിയേറ്റുവാങ്ങിയ ടീമിൽ നിരവധി മാറ്റങ്ങൾവറുതിയാണ് ഇത്തവണ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. സീനിയര്‍ പേസര്‍ മൊഹമ്മദ് ആമിറിനെ ടീമിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. അഷാന്‍ അലി, അമദ് ബട്ട്, ഹാരിസ് റൗഫ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.
ഏറ്റവും വലിയ പ്രത്യേകത സീനിയർ താരങ്ങളായ ഷോയിബ് മാലിക്കിനേയും, മൊഹമ്മദ് ഹഫീസിനേയും ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. ഷഹീന്‍ അഫ്രീദിയും ടീമിൽ തിരിച്ചെത്തിയിട്ടുണ്. ആസിഫ് അലി, ഫഖര്‍ സമാന്‍, ഹാരിസ് സൊഹൈല്‍, ഇമാം ഉള്‍ഹഖ്, മൊഹമ്മദ് ഇര്‍ഫാന്‍ , വഹാബ് റിയാസ് എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.
പാകിസ്ഥാൻ സ്‌ക്വാഡ്: ബാബർ അസം , അഹ്സാൻ അലി, അമാദ് ബട്ട്, ഹാരിസ് റൗഫ്, ഇഫ്തഖർ അഹമ്മദ്, ഇമാദ് വസീം, ഖുഷ്ദിൽ ഷാ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്‌നെയ്ൻ, മുഹമ്മദ് റിസ്വാൻ, മൂസ ഖാൻ, ഷഹദാബ് ഖാൻ, ഷഹീൻ ഷാ അഫ്രീദി, ഷോയിബ് മെയിൽ, ഉസ്മാൻ ജാവേദ്.






































