Cricket Top News

ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ്ങ് തിരഞ്ഞെടുത്തു

January 17, 2020

author:

ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ്ങ് തിരഞ്ഞെടുത്തു

ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മൽസരം ഇന്ന് നടക്കും. ഇന്ന് രാജ്കോട്ടിൽ ഉച്ചക്ക് 1:30ന് ആണ് മത്സരം ആരംഭിക്കുന്നത്.ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ്ങ് തിരഞ്ഞെടുത്തു . രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. പന്തിന് പകരം മനീഷ് പാണ്ഡേയും, താക്കൂറിന് പകരം സൈനിയും ടീമിൽ ഇടം നേടി.

ആദ്യ മത്സരത്തിൽ തോറ്റ ഇന്ത്യക് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. ആദ്യ മൽസരത്തിൽ ഓസ്‌ട്രേലിയ പത്ത് വിക്കറ്റിനാണ് വിജയിച്ചത്. ബാറ്റിങ്ങിലും, ബൗളിങ്ങിലും അവർക്ക് ഒരുപോലെ തിളങ്ങാൻ ആയി.

ഓസ്‌ട്രേലിയ: ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, മർനസ് ലാബുഷാഗൺ, ആഷ്ടൺ ടർണർ, അലക്സ് കാരി, ആഷ്ടൺ അഗർ, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, കെയ്ൻ റിച്ചാർഡ്സൺ, ആദം സാംപ.

ഇന്ത്യ: രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി , ലോകേഷ് രാഹുൽ , ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, നവദീപ് സൈനി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ.

Leave a comment