ഐഎസ്എൽ:നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ചെന്നൈയിൻ എഫ് സിക്ക് ജയം
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ് സിക്ക് ജയം. നോർത്ത് ഈസ്റ്റിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ തോൽപ്പിച്ചത്. ജയത്തോടെ ചെന്നൈ ആറാം സ്ഥാനത്ത് എത്തി. ചെന്നൈയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. ഇന്നലെ ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ചെന്നൈ മികച്ച പ്രകടനമാണ് നടത്തിയത്. നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ തുടക്കം മുതൽ ആകർമിച്ചാണ് മുൻ ചാമ്പ്യന്മാർ കളിച്ചത്.
ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ എആണ് ചെന്നൈ രണ്ട് ഗോളുകളും നേടിയത്. റാഫേല്‍ ഷുളര് ക്രിവെലാരോയും, നെറിജസ് വാള്‍സ്കിസും ആണ് ഗോളുകൾ നേടിയത്. അടുത്തടുത്ത മിനിറ്റുകളിലാണ് ചെന്നൈയിൻ എഫ് സി ഗോളുകൾ നേടിയത്. ആദ്യ ഗോൾ അമ്പത്തിയേഴാം മിനിറ്റിലും, രണ്ടാം ഗോൾ അമ്പത്തിയൊൻപതാം മിനിറ്റിലും ആണ് പിറന്നത്. ഒന്നാം ഗോൾ ഗോളിയുടെ പിഴവിൽ ആണ് ചെന്നൈ നേടിയത്. രണ്ടാം ഗോൾ പ്രതിരോധത്തിന്റെ പിഴവിലും ആണ് നേടിയത്. നിലവിൽ 12 കളികളിൽ നിന്ന് 15 പോയിന്റ് ആണ് ചെന്നൈയിൻ എഫ് സിക്ക് ഉള്ളത്.






































