പകരം വീട്ടാൻ ഇന്ത്യ: ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന്
ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മൽസരം ഇന്ന് നടക്കും. ഇന്ന് രാജ്കോട്ടിൽ ഉച്ചക്ക് 1:30ന് ആണ് മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ തോറ്റ ഇന്ത്യക് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. ആദ്യ മൽസരത്തിൽ ഓസ്‌ട്രേലിയ പത്ത് വിക്കറ്റിനാണ് വിജയിച്ചത്. ബാറ്റിങ്ങിലും, ബൗളിങ്ങിലും അവർക്ക് ഒരുപോലെ തിളങ്ങാൻ ആയി.
പരിക്ക് മൂലം പുറത്തായ ഇന്ത്യൻ താരം പന്തിന് പകരം ആര് ടീമിൽ കളിക്കുമെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആദ്യ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാൻ ആകും ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ആദ്യ മത്സരത്തിലെ പിഴവുകൾ തിരുത്തിയാകും ഇന്ത്യ ഇന്ന് ഇറങ്ങുക.






































