Cricket Top News

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു 

January 17, 2020

author:

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു 

ജനുവരി 24ന് ആരംഭിക്കുന്ന ഇന്ത്യ ന്യൂസിലൻഡ് ടി20 പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു. കെയിന്‍ വില്ല്യംസൺ നായകനായി എത്തുന്ന ടീമിൽ വലം കൈയ്യന്‍ പേസര്‍ ഹമീഷ് ബെന്നറ്റ് തിരിച്ചെത്തിയതാണ് ഏറെ പുതുമ നൽകുന്നത്. 2017 ന് ശേഷം ഹമീഷ് ടീമിൽ എത്തുന്നത് ഇത് ആദ്യമായാണ്. കൂടാതെ പരിക്കിന്റെ പിടിയിൽ ആയിരുന്ന നായകൻ കെയിൻ വില്യംസൺ എത്തുന്നതോടെ ടീം ശക്തിപ്പെടും.

ആദം മില്‍നെ, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്‍റി, ടോം ലാഥം, സെത് റാന്‍സ് എന്നിവർ പരിക്ക് മൂലം ടീമിൽ ഇടം നേടിയില്ല. അഞ്ച് ടി20 മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്. ലോകകപ്പിന് ശേഷം ഇതാദ്യമായാണ് രണ്ട് ടീമുകളും ഏറ്റുമുട്ടുന്നത്.

ന്യൂസിലാന്റ് ട്വന്റി -20 സ്ക്വാഡ്: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ഹാമിഷ് ബെന്നറ്റ്, ടോം ബ്രൂസ് (4-5മത്സരങ്ങള്‍), കോളിൻ ഡി ഗ്രാൻഡ്ഹോം (1-3മത്സരങ്ങള്‍), മാർട്ടിൻ ഗുപ്റ്റിൽ, സ്കോട്ട് കുഗ്ഗെലിജൻ, ഡാരിൽ മിച്ചൽ, കോളിൻ മൺറോ, റോസ് ടെയ്‌ലർ, ബ്ലെയർ ടിക്നർ , മിച്ചൽ സാന്റ്നർ, ടിം സീഫർട്ട്, ഇഷ് സോധി, ടിം സൗത്തി.

Leave a comment