ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ്: ഒന്നാം ദിനം ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടമായി
ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റിന് ഇന്നലെ തുടക്കമായി.ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടമായി. ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 224-4 എന്ന നിലയിലാണ്. ബെൻ സ്റ്റോക്സും(38), ഒല്ലി പോപ്പും(39) ആണ് ക്രീസിൽ. സാക്(44), ഡൊമനിക്ക്(36), ജോ ഡെൻലി(25), ജോ റൂട്ട്(27) എന്നിവരുടെ വിക്കറ്റ് ആണ് ഇംഗ്ളണ്ടിന് നഷ്ടമായത്. റബാഡ രണ്ട് വിക്കറ്റ് നേടി.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കത്തിന് ശേഷം ഓപ്പണർമാർ പെട്ടെന്ന് പുറത്തായി. പിന്നീടെത്തിയ റൂട്ടിനെയും ദക്ഷിണാഫ്രിക്ക പെട്ടെന്ന് തന്നെ പുറത്താക്കി. അഞ്ചാം വിക്കറ്റിൽ സ്‌റ്റോക്‌സും, പോപ്പും ചേർന്ന് 76 റൺസ് ആണ് ഇതുവരെ നേടിയത്. രണ്ട് പേരും ചേർന്ന് പതുക്കെ ഇംഗ്ലണ്ട് സ്‌കോർ ഉയർത്തുകയാണ്. ഒന്നാം ദിവസം അവസാനിച്ചപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കാണ് മുൻതൂക്കം. ആദായ നാല് ബാറ്സ്മാന്മാരെ അവർക്ക് ഒന്നാം ദിവസം പുറത്താക്കാൻ കഴിഞ്ഞു.






































