ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ നിന്നും റിഷഭ് പന്ത് പുറത്ത്
രാജ്കോട്ട്: ഓസ്ട്രേലിയക്കെതിരെ രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിന മത്സരത്തിൽ നിന്നും ഇൻഡയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് പുറത്ത്. പരിക്ക് കാരണമാണ് താരം പുറത്തായത്. മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ പന്ത് ഹെൽമെറ്റിൽ തട്ടിയാണ് പേരിൽ പറ്റിയത്. നാൽപ്പത്തിനാലാം ഓവറിൽ പാറ്റ് കമ്മിന്‍സ് എറിഞ്ഞ ബൗണ്‍സര്‍ ആണ് പരിക്കിന് കാരണമായത്. പന്ത് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ആയിരുന്നു.
പരിശോധനയ്ക്ക് ശേഷം ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട പന്ത് ബെംഗളുരില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വിശ്രമിക്കും. മൂന്നാം മത്സരത്തിൽ കളിക്കുന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. പന്തിന് പകരം ആരെന്ന് രണ്ടാം ഏകദിനത്തിൽ കളിക്കുകയെന്ന ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒന്നാം ഏകദിനത്തിൽ പന്തിന് പകരം കെ എല്‍ രാഹുലായിരുന്നു വിക്കറ്റ് കീപ്പർ ആയി എത്തിയത്.






































