ഫ്രഞ്ച് ലീഗില്‍ പി എസ് ജിക്ക് തുടർച്ചയായ അഞ്ചാം ജയം
ഫ്രഞ്ച് ലീഗിൽ ഇന്ന് നടന്ന പിഎസ്ജി മൊണാക്കോ മത്സരത്തിൽ പിഎസ്ജിക്ക് തകർപ്പൻ ജയം.ലീഗിൽ മികച്ച ഫോമിൽ പ്രകടനം നടത്തുന്ന പിഎസ്ജിയുടെ അഞ്ചാം ജയമാണിത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അവർ വിജയിച്ചത്. എമ്ബപ്പെ നെയ്മര്‍ സഖ്യമാണ് ഇത്തവണയും പിഎസ്ജിയുടെ വിജയശിൽപ്പികൾ. എമ്ബപ്പെ രണ്ട് ഗോളുകൾ നേടി.
നിലവിൽ 20 കളികളിൽ നിന്ന് 49 പോയിന്റുമായി അവർ ലീഗിൽ ഒന്നാമതാണ്. സരാബിയ ആണ് മറ്റൊരു ഗോൾ നേടിയത്. പെനാൽറ്റിയിലാണ് നെയ്മർ ഗോൾ നേടിയത്. ഇന്ന് ഗോൾ നേടിയതോടെ നെയ്മർ തുടർച്ചയായി എട്ടാം മൽസരത്തിൽ ആണ് ഗോൾ നേടുന്നത്.






































