Foot Ball Top News

ഡിബാലയുടെ ഇരട്ട ഗോളിൽ യുവന്റസിന് തകർപ്പൻ ജയം

January 16, 2020

author:

ഡിബാലയുടെ ഇരട്ട ഗോളിൽ യുവന്റസിന് തകർപ്പൻ ജയം

കോപ്പ ഇറ്റാലിയയില്‍ ഇന്ന് നടന്ന യുവന്റസ് ഉഡിനെസെ മത്സരത്തിൽ യുവന്റസിന് തകർപ്പൻ ജയം. ഏകപക്ഷീയമായ മത്സരത്തിൽ യുവന്റസ് മറുപടിയില്ലാത്ത നാല് ഗോളിനാണ് വിജയിച്ചത്. ജയത്തോടെ അവർ ഇറ്റാലിയയുടെ ക്വാര്‍ട്ടറിൽ പ്രവേശിച്ചു. സൂപ്പർ താരം റൊണാൾഡോ ഇല്ലാതിരുന്ന മത്സരത്തിൽ യുവന്റസ് ഡിബാലയുടെ മികവിലാണ് വിജയം സ്വന്തമാക്കിയത്.

രണ്ട് ഗോളും ഒരു അസിസ്റ്റുമായി ഡിബാല മൽസരം അനായാസം വരുതിയിലാക്കി. ഗ്രൗണ്ടിൽ നിറഞ്ഞു കളിച്ച യുവന്റസിന് വേണ്ടി ഹിഗ്വയിന്‍,കോസ്റ്റ എന്നിവരാണ് മറ്റ് രണ്ട് ഗോളുകൾ നേടിയത്. പതിനാറാം മിനിറ്റിൽ ആണ് അവർ ആദായ ഗോൾ നേടിയത്. ഡിബാലയുടെ പാസിൽ ഹിഗ്വയിന്‍ ആണ് ആദ്യ ഗോൾ നേടിയത്. പിന്നീട് 26-ാം മിനിറ്റില്‍ പെനാൽറ്റിയിലൂടെ ഡിബാല രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. പിന്നീട് രണ്ടാം പകുതിയിൽ ആണ് രണ്ട് ഗോളുകൾ പിറന്നത്. അമ്പത്തി ഏഴാം മിനിറ്റിൽ ഡിബാല തൻറെ രണ്ടാം ഗോൾ നേടി, ആവാസ ഗോൾ 61-ാം മിനിറ്റിൽ ആയിരുന്നു.

Leave a comment