പരിക്ക് ഭേദമായി: ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ പൃഥ്വി ഷാ കളിക്കും
ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് ആദ്യ കടമ്പായ ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ പൃഥ്വി ഷാ ഇടംപിടിച്ചിരുന്നു. എന്നാൽ പിന്നീട് പരിക്ക് വില്ലനായി എത്തുകയും പര്യടനത്തിൽ കളിക്കുന്ന കാര്യം സംശയത്തിലുമായിരുന്നു. എന്നാൽ ശാരീരികക്ഷമത വീണ്ടെടുത്തതോടെ താരം ടീമിൽ ചേരും. രഞ്ജി ട്രോഫിയിൽ മുംബൈ താരമാണ് പൃഥ്വി ഷാ. കര്‍ണാടകയ്ക്കെതിരെയുള്ള മത്സരത്തിലാണ് തെരത്തിന് പരിക്ക് പറ്റിയത്. മൂന്ന് ഏകദിനവും രണ്ട് ചതുര്‍ദിന ടെസ്റ്റ് മത്സരവുമാണ് ന്യൂസിലൻസ് എ ടീമിനെതിരെ ഇന്ത്യ എ ടീം കളിക്കുക.
ഉത്തേജക മരുന്ന് ഉപയോഗിച്ചതിനാൽ എട്ട് മാസം വിലക്കിലായിരുന്നു ഷാ. വിലക്കിന് ശേഷം തിരിച്ചെത്തിയ പൃഥ്വി ഷാ തൻറെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിന്നു. ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടിയാണ് തിരിച്ചുവരവ് അറിയിച്ചത്. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബറോഡക്കെതിരെയാണ് പൃഥ്വി ഇരട്ട ശതകം നേടിയത്. 179 പന്തില്‍ നിന്നാണ് താരം ഇരട്ട ശതകം നേടിയത്.രോഹിത് ശർമയിലും മായങ്ക് അഗവാളും ഇന്ത്യക്ക് സെറ്റിൽഡ് ഓപ്പണിംഗ് ജോഡിയുണ്ടെങ്കിലും 20 കാരനായ ഷായ്ക്ക് റിസർവ് ഓപ്പണറായി ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയേക്കും. കഫ് സിറപ്പുകളില്‍ കാണുന്ന തരം ഉത്തേജകമാണ് പൃഥ്വി ഷായുടെ സാമ്പിളിൽ നിന്ന് ലഭിച്ചത്. ഫെബ്രുവരിയില്‍ സയ്ദ് മുഷ്താഖ് അലി ട്രോഫിയ്ക്കിടെ നടന്ന പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു താരത്തിന് വിലക്ക് ലഭിച്ചത്.






































