Foot Ball Top News

ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനെതിരെ ഗോകുലം കേരള എഫ് സിക്ക് ജയം

January 16, 2020

author:

ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനെതിരെ ഗോകുലം കേരള എഫ് സിക്ക് ജയം

ഐ ലീഗിൽ ഇന്നലെ നടന്ന ഈസ്റ്റ് ബംഗാൾ ഗോകുലം എഫ് സി മൽസരത്തിൽ ഗോകുലത്തിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകളാക്കാണ് ഗോകുലം ജയിച്ചത്. തകർപ്പൻ പ്രകടനമാണ് ഗോകുലം നടത്തിയത്. ഹെന്‍റി കിസേക്ക, മാര്‍ക്കസ് ജോസഫ് എന്നിവരാണ് ഗോകുലകത്തിന് വേണ്ടി ഗോളുകൾ നേടിയത്. ഗോകുലത്തിൻറെ ഒരു ഗോൾ ഈസ്റ്റ് ബംഗാളിന്റെ ഓൺ ഗോളായിരുന്നു.

മത്സരത്തിൽ മൂന്ന് ഗോളുകൾ പിറന്നത് ഒന്നാം പകുതിയിൽ ആയിരുന്നു. 21ആം മിനിറ്റിൽ ഗോകുലം ആണ് ആദ്യ ഗോൾ നേടിയത്. എന്നാൽ ആദ്യ ഗോളിൻറെ സന്തോഷം അധിക നേരം നീണ്ട് നിന്നില്ല. ആറ് മിനിട്ടുകൾക്ക് ശേഷം ഈസ്റ്റ് ബംഗാൾ മറുപടി ഗോൾ നേടി സമനിലയിൽ  എത്തിച്ചു. കാസിം ആണ് ഗോൾ നേടിയത്. പിന്നീടാണ് ടൗൺ ഗോൾ പിറന്നത്. 45+1 മിനിറ്റിൽ ആണ് ഈസ്റ്റ് ബംഗാൾ താരം  മാര്‍ട്ടി ക്രെസ്‌പി ഓൺ ഗോൾ നേടിയത്. പിന്നീട് രണ്ടാം പകുതിയിൽ 65 ആം മിനിറ്റിൽ  നായകന്‍ മാര്‍ക്കസ് ജോസഫ് അവസാന ഗോളും നേടി. അട്ടിമറി ജയമാണ് ഗോകുലം സ്വന്തമാക്കിയത്. ജയത്തോടെ ഗോകുലം പത്ത് പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി.

Leave a comment