Foot Ball Top News

ഐഎസ്എൽ: ഒഡീഷ  ഹൈദരാബാദ് എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു 

January 15, 2020

author:

ഐഎസ്എൽ: ഒഡീഷ  ഹൈദരാബാദ് എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു 

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിൽ ഇന്ന് അമ്പത്തിയൊമ്പതാം മത്സരത്തിൽ ഇന്ന് ഒഡീഷ എഫ് സി ഹൈദരാബാദ് എഫ് സിയെ നേരിടും. ഹൈദരാബാദിന്റെ മൈതാനത്ത് രാത്രി 7.30നാണ് മത്സരം. രണ്ട് ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. ഹൈദ്രബാദിൽ ഒരു വ്യത്യാസം ആണ് ഉള്ളത്. ഡിംപിൾ ഇന്ന് ടീമിൽ ഇടം നേടി. താരത്തിൻറെ ആദ്യ മത്സരമാണിത്.  ഒഡീഷയുടെ ടീമിൽ മാറ്റങ്ങൾ ഒന്നും തെന്നെയില്ല.

ഒഡീഷക്ക് പ്ലേ ഓഫ് സാധ്യത തേടിയുള്ള മത്സരമാണ് ഇത്. ഇന്ന് ജയിക്കാൻ കഴിഞ്ഞാൽ അവർക്ക് പ്ലേ ഓഫ് സാധ്യ കൂടും. പ്രതീക്ഷിക്കാൻ ഒന്നും ഇല്ലാതെയാണ് ഹൈദരാബാദ് ഇന്ന് മത്സരിക്കാൻ ഇറങ്ങുന്നത്. ലീഗിൽ ഏറ്റവും അവസാനം ഉള്ള ടീം ആണ് ഹൈദരാബാദ്. നിലവിൽ 12 കളികളിൽ നിന്ന് 18 പോയിന്റുമായി നാലാം സ്ഥാനത്താണ് ഒഡീഷ. 12 മത്സരങ്ങള്‍ കളിച്ച ഹൈദരാബാദിന് ഒരു ജയവും രണ്ട് സമനിലയും, 9 തോൽവിയുമാണ് ഇതുവരെ ഉള്ളത്.

Leave a comment