Cricket Stories Top News

അപ്രമാഥിത്യം ഒരു ക്രിക്കറ്റ്‌ ആരാധകനും ആഗ്രഹിക്കില്ല; ഗാംഗുലിയും

January 15, 2020

author:

അപ്രമാഥിത്യം ഒരു ക്രിക്കറ്റ്‌ ആരാധകനും ആഗ്രഹിക്കില്ല; ഗാംഗുലിയും

ഇന്നലെ ഓസ്ട്രേലിയ ജയിച്ചപ്പോള്‍ ഉളളിന്റെ ഉളളില്‍ നിങ്ങളിലെ ക്രിക്കറ്റ് പ്രേമി ഒരല്‍പ്പം സന്തോഷിച്ചില്ലേ? ഒരു 90% ക്രിക്കറ്റ് പ്രേമികളും സന്തോഷിച്ചിരിക്കണം. ഒരു ടീമിന്റെ അപ്രമാധ്യത്വം ഉളളിന്റെ ഉളളില്‍ ക്രിക്കറ്റ് പ്രേമി ആഗ്രഹിക്കില്ല. സൗരവ് ഗാംഗുലി ഇന്നും പ്രിയ നായകനായി ഒരു തലമുറയിലെ ആയിരങ്ങള്‍ കരുതുന്നത് ഒരു നാറ്റ്വെസ്റ്റ് ട്രോഫി വിജയമോ , ടീമിനെ സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ചത് കൊണ്ടോ മാത്രമല്ല. അത് അപ്രമാധ്യത്ത്വരായ ഒരു ഓസീസിനെ തകര്‍ത്ത നായകനായത് കൊണ്ട് കൂടിയാണ്.

16 ടെസ്റ്റുകളാണെന്ന് തോന്നുന്നു 2001 ല്‍ ഓസ്ട്രേലിയ ഇന്ത്യയിലെത്തുന്നതിന് മുമ്പ് തുടര്‍ച്ചയായി ജയിച്ചത്. ഇന്ത്യയില്‍ കളി നടന്നിട്ട് പോലും ഇന്ത്യകാരാരും വിജയം സ്വപ്നത്തില്‍ പ്രവചിച്ചിരുന്നില്ലെന്നതാണ് സത്യം. ആദ്യ ടെസ്റ്റില്‍ സച്ചിനൊഴികെയെല്ലാവരും പരാജയമായതോടെ ഇന്ത്യയെല്ലാ സ്വപ്നവും കൈവിട്ടിരുന്നു. ദ്രാവിഡ്- ലക്ഷമണ്‍ സഖ്യം നേടിയ കൊല്‍ക്കത്ത വിജയമെന്ന് പറയുമ്പോഴും , കൊല്‍ക്കത്ത ടെസ്റ്റിന്‍െറ രണ്ടാം ഇന്നിങ്സില്‍ ലക്ഷമണനെ ആറാം നമ്പറില്‍ നിന്ന് മൂന്നാം നമ്പറിലേക്ക് പ്രമോട്ട് ചെയ്തതും , ഗാംഗുലിയുടെ മാത്രം നിര്‍ബന്ധബുദ്ധിയില്‍ തിരികെ വന്ന ഹര്‍ഭജന്‍ പരമ്പരയില്‍ ഓസീസ് ബാറ്റിങ്ങിനെ മൊത്തം തകര്‍ത്താടിയതും പരമ്പരയിലെ നിര്‍ണായകതയായി…

പക്ഷേ അതിലെറെ പ്രാധാന്യമായിരുന്നു 2003 ലെ ഓസ്ട്രേലിയന്‍ മണ്ണിലെ പ്രകടനം. സ്റ്റീവ് വോയുടെ അവസാന ഇന്നിങ്സ് ഇന്ത്യക്ക് പരമ്പര വിജയം നിക്ഷേധിച്ചപ്പോഴും എത്രയോ വര്‍ഷങ്ങള്‍ക്ക് ശേക്ഷമായിരുന്നു നമ്മള്‍ അവിടെ കളിയിലെങ്കിലും ആധ്യപത്യം നേടിയത്. ഞാന്‍ കളി കണ്ട കാലത്തെ രണ്ട് പരമ്പരകള്‍… 1991-92 ല്‍ ഓസ്ട്രേലിയയില്‍ 4-0 ത്തിന് നമ്മള്‍ നമ്മള്‍ തകര്‍ന്നടിഞ്ഞു . 1998-99 ലാകട്ടെ സച്ചിനും അവസാന ടെസ്റ്റില്‍ ലക്ഷമണന്റെ 167 ഉമല്ലാതെ നമ്മുക്കെവിടെയെങ്കിലും ഒരു മറുപടി പോലുമില്ലായിരുന്നു…അക്കാലത്ത് ഓസീസ് ”ഓള്‍മൈറ്റി” സ്റ്റാറ്റസ് നേടിയിട്ട് പോലുമില്ലായിരുന്നു എന്നോര്‍ക്കണം. പക്ഷേ ബ്രിസ്ബെയിനില്‍ ഗാംഗുലി നേടിയ 144 , ആ പരമ്പരയുടെയെന്നല്ല കങ്കാരുകളുടെ മണ്ണിലെ മരണ കിണറില്‍ നിന്ന് കാലങ്ങളിലേക്കുളള തിരിച്ചു വരവിന്റെ നാന്ദി കുറിക്കുകയായിരുന്നു. അപ്രമാദ്യത്ത്വല്‍ നീരാടിയ ”സ്റ്റീവ് വോ പുണ്യാളനോടും” കൂട്ടരോടും ഓരോ നിമിക്ഷവും ആ പരമ്പരയില്‍ ആകെ ഗാംഗുലിയെന്ന നായകന്‍ പോരാടുകയായിരുന്നു…

ഗാംഗുലി എന്ന നായകനെ നേടിയ കപ്പുകള്‍ കൊണ്ട് വിലയിരുത്തപെടുമ്പോള്‍ ഒരുപാട് താഴെയായിരിക്കാം. പക്ഷേ അയാള്‍ നല്‍കിയ അപ്രമാദ്യത്വങ്ങളോടുളള പോരാട്ട വീര്യം എഴുതിയാല്‍ തീരപെടാത്തതാണ്.

Leave a comment