ഐ ലീഗിൽ ഇന്ന് ഗോകുലം കേരള എഫ് സി ഈസ്റ്റ് ബംഗാൾ പോരാട്ടം
ഐ ലീഗിൽ ഇന്ന് ഗോകുലം കേരള എഫ് സി ഈസ്റ്റ് ബംഗാളിനെ നേരിടും.ഇന്ന് വൈകിട്ട് അഞ്ച് മണികകണ് മൽസരം ആരംഭിക്കുന്നത്. കല്യാണി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആണ് മൽസരം. രണ്ട് ടീമുകളുടെയും ആറാം മൽസരമാണ് ഇന്ന് നടക്കുന്നത്. ലീഗിൽ നിലനിൽക്കാൻ രണ്ട് ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. കഴിഞ്ഞ മൽസരത്തിൽ ഗോവയോട് തോറ്റ ബംഗാളിന് ഇന്ന് ജയം അനിവാര്യമാണ്.
ഗോകുലത്തിന് ഈ സീസണിൽ അത്ര നല്ല തുടക്കമാണ് ലഭിച്ചിരിക്കുന്നത്. അഞ്ച് കളികളിൽ രണ്ട് ജയം മാത്രമാണ് അവർക്കുള്ളത്. നിൽവിൽ ഒൻപതാം സ്ഥാനത്താണ് ഗോകുലം. അവരുടെ നായകൻ മാർക്കസ് ജോസഫ് പ്രതീക്ഷക്കൊത്ത് ഉയരാത്തത് ടീമിന് വലിയ തിരിച്ചടിയാണ്.






































