Foot Ball Top News

ഐ ലീഗ്: കരുത്തരായ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് മിനർവ പഞ്ചാബ്

January 15, 2020

author:

ഐ ലീഗ്: കരുത്തരായ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് മിനർവ പഞ്ചാബ്

ഐലീഗിൽ ഇന്നലെ നടന്ന മോഹൻ ബഗാൻ പഞ്ചാബ് മൽസരം സമനിലയിൽ അവസാനിച്ചു. ഓരോ ഗോൾ വീതം നേടിയാണ് മത്സരം അവസാനിച്ചത്. ഒരു ഗോളിന് മുന്നിട്ട് നിന്ന പഞ്ചാബിനെതിരെ അവസാന നിമിഷമാണ് മോഹൻ ബാഗാണ് സമനില ഗോൾ നേടിയത്. ശക്തരായ മോഹൻ ബഗാനെ പഞ്ചാബ് തളക്കുകയായിരുന്നു. മികച്ച ഡിഫൻസ് ആണ് പഞ്ചാബ് നടത്തിയത്.


ആദ്യ പകുതിയിൽ പത്തൊൻപതാം മിനിറ്റിൽ പഞ്ചാബ് ആദ്യ ഗോൾ നേടി ലീഡ് നേടി. ദിപാന്ദ ഡിക്ക ആണ് പഞ്ചാബിന് വേണ്ടി ആദ്യ ഗോൾ നേടിയത്. പിന്നീട ഗോൾ നേടാൻ മോഹൻ ബാഗാണ് ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഒട്ടേറെ അവസരങ്ങൾ അവർക്ക് ലഭിച്ചിട്ടും അത് ഗോളാക്കാൻ അവർക്ക് കഴിഞ്ഞില്ല. തോക്കുമെന്ന് കരുതിയ മൽസരത്തിൽ എമ്പത്തിയെട്ടാം മിനിറ്റിൽ ആണ് മോഹൻ ബഗാൻ സമനില ഗോൾ നേടിയത്. സുഭ ഘോഷ് ആണ് ബഗാന് വേണ്ടി ഗോൾ നേടിയത്. 7 കളികളില്‍നിന്നും 14 പോയന്റുമായി മോഹൻ ബഗാന്‍ ഒന്നാം സ്ഥാനത്തും 8 കളികളില്‍നിന്നും 11 പോയന്റുമായി പഞ്ചാബ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

Leave a comment