പാകിസ്ഥാനിൽ ക്രിക്കറ്റ് കളിക്കാന്‍ ബംഗ്ലാദേശ് എത്തും
പാകിസ്ഥാന്റെ നിരന്തരമായ അപേക്ഷകള്‍ക്കൊടുവില്‍ പാകിസ്ഥാനിൽ ടെസ്റ്റ് കളിക്കാന്‍ ബംഗ്ലാദേശ് സമ്മതം അറിയിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ ഒരുക്കമല്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് നേരത്തെ അറിയിച്ചിരുന്നു. പാകിസ്ഥാൻറെ നിരന്തരമായ അപേക്ഷകള്‍ക്കൊടുവില്‍ ബംഗ്ലാദേശ് സമ്മതം അറിയിക്കുകയായിരുന്നു. പല തവണ ബംഗ്ളദേശ് കളിക്കാൻ എത്തില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ മറ്റ് രാജ്യങ്ങൾ ഒന്നും പാകിസ്ഥാനിൽ ക്രിക്കറ്റ് കളിക്കാൻ എത്തില്ലെന്ന് അറിയിച്ചതോടെ പാകിസ്ഥാൻ നിരന്തരം ബംഗ്ലാദേശിനെ ക്ഷണിച്ചു. ഇതിൻറെ അടിസ്ഥാനത്തിലാണ് ബംഗ്ലാദേശ് പാകിസ്ഥാനിലേക്ക് വിമാനം കയറാൻ പോകുന്നത്. എന്നാൽ മൂന്ന് തവണയായാകും മത്സരങ്ങള്‍ നടക്കുക.

സുരക്ഷ പ്രശ്നങ്ങൾ ഉള്ളതിനാൽ പാകിസ്ഥാനിൽ കൂടുതൽ ദിവസം തങ്ങരുതെന്ന സർക്കറിന്റെ നിർദ്ദേശം അനുസരിച്ചാണ് മൽസരങ്ങൾ മൂന്ന് തവണയായി നടത്തുന്നത്. മൂന്ന് ട്വന്റി-ട്വന്റി മത്സരവും ഒരു ഏകദിനവും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ബംഗ്ലാദേശ് പാകിസ്ഥാനില്‍ കളിക്കുക. ജനുവരി 24,25,26 തിയ്യതികളില്‍ ലാഹോറില്‍ വച്ച് മൂന്ന് ട്വന്റി20 മൽസരങ്ങൾ ആദ്യം നടക്കും. ഫെബ്രുവരി ഏഴുമുതല്‍ 11 വരെ ടെസ്റ്റ് മൽസരങ്ങൾ നടക്കും.ഏപ്രില്‍ 3 ന് കറാച്ചിയില്‍ വച്ച് ഏകദിനവും നടത്തും.






































