Cricket Top News

ആദ്യ ഏകദിനത്തിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം

January 15, 2020

author:

ആദ്യ ഏകദിനത്തിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം

മുംബൈ: ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ഏകദിന മൽസരത്തിൽ ഇന്ത്യക്ക് തോൽവി. പത്ത് വിക്കറ്റിന്റെ വമ്പൻ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇന്ത്യ ഉയർത്തിയ 25൬ റൺസ് ഡേവിഡ് വാർണറും, ആരോൺ ഫിഞ്ചും ചേർന്ന് 37.4 ഓവറിൽ മറികടന്നു. ബാറ്റിങ്ങിലും, ബൗളിങ്ങിലും മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയ നടത്തിയത്. ഇന്ത്യൻ താരങ്ങൾ നോക്കുകുത്തി ആയി നിൽക്കേണ്ട അവസ്ഥയിൽ ആയിരുന്നു ഓസ്‌ട്രേലിയയുടെ പ്രകടനം. ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 114 പന്തിൽ 110 റൺസും ഡേവിഡ് വാർണർ 112 പന്തിൽ 128 റൺസും നേടി. ഇരുവരും ചേർന്ന് ഓസ്‌ട്രേലിയക്ക് അനായാസ വിജയം നേടിക്കൊടുത്തു.

ശിഖർ ധവാൻ, ലോകേഷ് രാഹുലും മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. ഓസ്‌ട്രേലിയയുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ ഇന്ത്യ തകരുകയായിരുന്നു. പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 3 വിക്കറ്റുകള്‍ നേടി.പാറ്റ് കമ്മിൻസ്, കെയ്ൻ റിച്ചാർഡ്സൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. തുടക്കം മുതൽ പിഴച്ച ഇന്ത്യക്ക് ആദ്യ വിക്കറ്റ് 13ൽ നഷ്ടമായി. രോഹിത് ശർമ്മയെയാണ് നഷ്ടമായത്. എന്നാൽ രണ്ടാം വിക്കറ്റിൽ ധവാനും, കെ എൽ രാഹുലും ചേർന്ന് ഇന്ത്യക്ക് മികച്ച സ്‌കോർ നൽകി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 121 റൺസ് നേടി. ശിഖര്‍ ധവാന്‍ 91 പന്തില്‍ 74, കെ എല്‍ രാഹുല്‍ 61 പന്തില്‍ 47 റൺസും നേടി. പിന്നീടെത്തിയ കോഹിലിയും, ശ്രേയസ് അയ്യരും, പന്തും, ജഡേജയും പെട്ടെന്ന് തന്നെ പുറത്തായി.

Leave a comment