Foot Ball Top News

ജോര്‍ദി ക്രൈഫ് ഇനി ഇക്വഡോറിൻറെ ദേശീയ പരിശീലകൻ

January 15, 2020

author:

ജോര്‍ദി ക്രൈഫ് ഇനി ഇക്വഡോറിൻറെ ദേശീയ പരിശീലകൻ

ബാഴ്‌സലോണ ഇതിഹാസം ജോഹാന്റെ മകൻ ജോർഡി ക്രൈഫിനെ ഇക്വഡോർ പരിശീലകനായി നിയമിച്ചു. 2022 ലെ ലോകകപ്പ് നേടാൻ ആണ് ജോഡിയെ പരിശീലകനാക്കിയിരിക്കുന്നത്. 45 കാരനായ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരൻ 2018/19 സീസണിൽ ചൈനീസ് സൂപ്പർ ലീഗ് ടീമായ ചോങ്വിങ് ലിഫാനിൽ നിന്ന് പുറത്തുപോയതുമുതൽ ഫുട്ബോളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. അതിന് മുമ്പ് ജോര്‍ദി മകാബി ടെല്‍ അവീവിലും എഇകെ ലര്‍നകയിലും സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ ആയിരുന്നു. മൂന്ന് വർഷത്തെ കരാറിലാണ് ജോർഡിയെ ഇക്വഡോർ പരിശീലകനായി നിയമിച്ചിരിക്കുന്നത്‌.

അവസാന മൂന്ന് ലോകകപ്പുകളിൽ രണ്ടെണ്ണത്തിന് യോഗ്യത നേടുന്നതിൽ ഇക്വഡോർ പരാജയപ്പെട്ടു, ക്രൈഫിന്റെ ആദ്യ മത്സരങ്ങൾ മാർച്ച് 25 മുതൽ ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരങ്ങളിൽ ആണ്. ആദ്യ മത്സരത്തിൽ ടീമിനെ എങ്ങനെ ഒരുക്കും എന്നതിൽ ആകാംക്ഷയിലാണ് ആരാധകർ.

.

Leave a comment