Cricket Top News

ഇത് ഇന്ത്യ മോശമായി കളിക്കുന്നതല്ല; ഓസ്ട്രേലിയ അവരുടെ പ്രതാപകാലത്തേക്ക് തിരിച്ചു നടക്കുന്നതാണ്

January 14, 2020

author:

ഇത് ഇന്ത്യ മോശമായി കളിക്കുന്നതല്ല; ഓസ്ട്രേലിയ അവരുടെ പ്രതാപകാലത്തേക്ക് തിരിച്ചു നടക്കുന്നതാണ്

വാര്‍ണറും സ്മിത്തും തിരികെ വന്നപ്പോഴെ ഓസീസ് ക്രിക്കറ്റിന്റെ തിരിച്ചു വരവിന്റെ യുഗം ആരംഭിച്ചിരുന്നു..ബാറ്റിങ്ങിലെ അവരുടെ പ്രശ്നങ്ങള്‍ അവര്‍ക്കവസാനിച്ചിരുന്നു. എന്നാല്‍ ബൗളിങ്ങില്‍ സ്റ്റാര്‍ക്കിനപ്പുറം അവര്‍ക്ക് പ്രശ്നങ്ങളായിരുന്നു. എത്ര മികവുറ്റ കളിക്കാർ ഉള്ളപ്പോഴും  സ്റ്റാര്‍ക്ക് ഒരിക്കലും മഗ്രാത്തിനെയോ ബ്രെട്ട് ലീയോ പോലെ കളി ഒറ്റ നിമിക്ഷം കൊണ്ട് മാറ്റാവുന്നവനോ നിരന്തരം ഭീക്ഷണി ഉയര്‍ത്താവുന്നതോ ആയോ ഒരു ബൗളറായി തോന്നിയിട്ടില്ല. എന്നാല്‍ പരിക്കുകളില്‍ വലഞ്ഞ് നിന്ന കമ്മിന്‍സ് ഫോമീലേക്ക് തിരികെയെത്തി സ്റ്റാര്‍ക്കിനൊപ്പം ചേര്‍ന്നപ്പോള്‍ ഓസീസ് വീണ്ടും പ്രതാപത്തിലേക്ക് മടങ്ങുകയാണ്.

അവര്‍ക്കിനി വേണ്ടത് ഒരു മികച്ച മൂന്നാം ബൗളറും ബ്രാഡ് ഹോഗ് നിലവാരത്തിലെങ്കിലും ഉളള ഒരു സ്പിന്നറുമാണ്. റിച്ചാര്‍ഡ്സണേയും സാംബയോയും ആഗറിനേയും ഇത് വരെ വിലയിരുത്താനായിട്ടില്ല. എങ്കിലും സ്റ്റാര്‍ക്ക് കമ്മിന്‍സ് പരിക്കുകളില്ലാതിരിക്കുകയും മുകളില്‍ പറഞ്ഞ രണ്ട് പേരെ കണ്ടെത്തുകയും ചെയ്താല്‍ ഓസീസിന് ഭയക്കേണ്ടതില്ല. ഒപ്പം ഒരു സൈമണ്ട്സും.

Leave a comment