Cricket Top News

ഒന്നാം ഏകദിനം: ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ്‌ തിരഞ്ഞെടുത്തു

January 14, 2020

author:

ഒന്നാം ഏകദിനം: ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ്‌ തിരഞ്ഞെടുത്തു

ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മൽസരതിന് ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഉച്ചക്ക് 1:30ന് ആരംഭിക്കും. ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ബൗളിങ്ങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ ബുംറ, ധവാൻ എന്നിവർ ഉദ്ദം നേടിയിട്ടുണ്ട്. താക്കൂർ ഇന്ന് കളിക്കുന്നില്ല. ഇപ്പോൾ മികച്ച ഫോമിൽ ഉള്ള രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ വിജയം ആരുടെ ഭാഗത്താകും എന്നത് പ്രവചനാതീതം ആണ്. ഓസ്‌ട്രേലിയ കുറച്ചു നാളുകൾക്ക് ശേഷമാണ് ഏകദിന മൽസരം കളിക്കുന്നത്.

മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഇന്ത്യൻ താരം രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. അതുപോലെ പരിക്കിന്റെ പിടിയിൽ നിന്ന് തിരിച്ചെത്തിയ ബുംറയും ആദ്യമായാണ് ഏകദിന മൽസരം കളിക്കാൻ പോകുന്നത്. ലോകകപ്പിലെ പരാജയം ഒഴിച്ചാൽ ബാക്കി എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനമാണ് ഇന്ത്യയും, ഓസ്‌ട്രേലിയയും  നടത്തിയത്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ: ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച്, മർനസ് ലാബുഷാഗെൻ, സ്റ്റീവൻ സ്മിത്ത്, ആഷ്ടൺ ടർണർ, അലക്സ് കാരി, ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, കെയ്ൻ റിച്ചാർഡ്സൺ, ആദം സാംപ.

Leave a comment