രഞ്ജി ട്രോഫിയിൽ കേരളത്തിന് ആദ്യ ജയം
രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ കേരളത്തിന് തകർപ്പൻ ജയം. ബൗളിങ്ങ് മികവിൽ ആണ് കേരളം വിജയം സ്വാന്തമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ 146 റണ്ണിന്റെ വിജയ ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിനെ കേരളം 124 റൺസിന് ഓൾഔട്ടാക്കി. 21 റൺസിന്റെ വിജയം ആണ് കേരളം നേടിയത്. രണ്ടാം ഇന്നിങ്ങ്സിൽ പഞ്ചാബിനെ എറിഞ്ഞൊതുക്കിയത് ഓള്‍റൗണ്ടര്‍ ജലജ് സക്സേന ആണ്. ഏഴ് വിക്കറ്റ് ആണ് താരം നേടിയത്. ഈ സീസണിലെ ആദ്യ ജയമാണ് കേരളം നേടിയത്. അഞ്ച് മത്സരങ്ങളിൽ മൂന്ന് മൽസരവും കേരളം തോറ്റിരുന്നു.
136 റൺസ് ആണ് കേരളം രണ്ടാം ഇന്നിങ്ങ്സിൽ നേടിയത്. ഇത്തവണയും ബാറ്സ്മാന്മാർ ആണ് കേരളത്തെ ചതിച്ചത്. പഞ്ചാബിനു വേണ്ടി സിദ്ധാര്‍ഥ് കൗള്‍ അഞ്ചു വിക്കറ്റും ഗുര്‍കീരത് സിങ് നാലു വിക്കറ്റുമെടുത്തു. 31 റണ്ണെടുത്ത അക്ഷയ് ചന്ദ്രനാണു കേരളത്തിൻറെ ടോപ് സ്കോറര്‍. ഒന്നാം ഇന്നിങ്സിലെ ടോപ്സ്കോറര്‍ സല്മാന് നിസാര്‍ ആണ്. രണ്ടാം ഇന്നിങ്സില്‍ പഞ്ചാബ് നിരയില്‍ വാലറ്റക്കാരായ മായങ്ക് മര്‍കാണ്ഡെ (23), സിദ്ധാര്‍ഥ് കൗള്‍ (22) എന്നിവര്‍ മാത്രമാണ് കളിച്ചത്.






































