Foot Ball Top News

മൊണാക്കോ- പിഎസ്‌ജി മൽസരം സമനിലയിൽ അവസാനിച്ചു

January 14, 2020

author:

മൊണാക്കോ- പിഎസ്‌ജി മൽസരം സമനിലയിൽ അവസാനിച്ചു

ഫ്രഞ്ച്‌ ഫുട്‌ബോള്‍ ലീഗില്‍ ഇന്നലെ നടന്ന മൊണാക്കോ- പിഎസ്‌ജി മൽസരം സമനിലയിൽ അവസാനിച്ചു. രണ്ട് ടീമുകളും മൂന്ന് ഗോൾ വീതം നേടിയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. നെയ്‌മര്‍ പിഎസ്‌ജിക്ക് വേണ്ടി ഇരട്ട ഗോൾ നേടി.  രണ്ട് ടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്. പിഎസ്‌ജി ജയിച്ചെന്ന് കരുതിയ മത്സരമാണ് എഴുപതാം മിനിറ്റിൽ മൊണാക്കോ താരം ഇസ്ലാം ഗോൾ നേടി സ്മാനിലയിൽ എത്തിച്ചത്.

മത്സരത്തിൽ രണ്ട് ടീമുകളും തുടക്കം മുതൽ അകാരമിച്ചാണ് കളിച്ചത്. മൽസരം തുടങ്ങി മൂന്നാം മിനിറ്റിൽ പിഎസ്‌ജി ആദ്യ ഗോൾ നേടി. എന്നാൽ മിനിറ്റുകൾക്കുള്ളിൽ മൊണാക്കോ സമനില ഗോൾ നേടി. പിന്നീട് പതിമൂന്നാം മിനിറ്റിൽ മൊണാക്കോ രണ്ടാം ഗോൾ നേടി. എന്നാൽ ഓൺ ഗോളിലൂട പിഎസ്‌ജി സമനില ഗോൾ നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് നെയ്മർ പിഎസ്‌ജിക്ക് മൂന്നാം ഗോൾ നേടികൊടുത്തു. രണ്ടാം പകുതിയിൽ മൊണാക്കോ സ്മാനില ഗോൾ നേടാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. എന്നാൽ എഴുപതാം മിനിറ്റിൽ മൊണാക്കോ സമനില ഗോൾ നേടി. പിന്നീട് രണ്ട് ടീമുകളും ജയത്തിനായി ശ്രമിച്ചെങ്കിലും രണ്ട് ടീമുകളുടെയും പ്രതിരോധം ശക്തമായി നിന്നു. ബല്ലോ ടോറെ ആണ് ഓൺ ഗോൾ നേടിയത്. ജെല്‍സണ്‍ മാര്‍ടിന്‍സും ബെന്‍ യെഡ്ഡറും ആണ് മൊണാക്കോയ്‌ക്ക് വേണ്ടി ഗോളുകൾ നേടിയത്.

Leave a comment