ബിസിസിഐ പ്രവീണ്‍ താംബെയ്ക്ക് വിലക്കേർപ്പെടുത്തു
കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം പ്രവീണ്‍ താംബെയ്ക്ക് വിലക്കേർപ്പെടുത്തി. ബിസിസിഐയുടെ നിയമം ലങ്കിച്ചതിനാണ് വിലക്ക് ലഭിച്ചത്. ഇതോടെ ഈ വർഷം നടക്കുന്ന ഐപിഎൽ മത്സരങ്ങളിൽ താരത്തിന് കളിക്കാൻ സാധിക്കില്ല. ബിസിസിഐയുടെ നിയമം അനുസരിച്ച് ഐപിഎൽ കളിക്കുന്ന താരങ്ങൾക്ക് മറ്റ് ലീഗുകളില്‍ കളിക്കാൻ അനുവാദമില്ല. ഈ നിയമം തെറ്റിച്ചതിനാണ് താംബെയ്ക്ക്വിലക്ക് ലഭിച്ചത്.
ഈ സീസണിൽ താംബെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിൽ ആണ്. ലേലത്തിൽ 20 ലക്ഷം മുടക്കിയാണ് താരത്തെ ടീമിൽ എത്തിച്ചത്. എന്നാൽ വിലക്ക് വന്നതോടെ ഒരു മത്സരം പോലും കളിക്കാൻ താരത്തിന് കഴിയില്ല. അബുദാബിയിലെ ടി10 ടൂര്‍ണമെന്റില്‍ കളിക്കാൻ ഇറങ്ങിയതാണ് താരത്തിന് വിനയായത്. ഇത് ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ താംബെയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്.ഐപിഎല്ലിൽ ഇതുവരെ താംബെ 33 മത്സരങ്ങൾ ആണ് കളിച്ചിട്ടുള്ളത്. അവയിൽ നിന്ന് 28 വിക്കറ്റുകൾ ആണ് ഇതുവരെ നേടിയിട്ടുള്ളത്.






































