ഇന്ത്യ ഓസ്ട്രേലിയ ഒന്നാം ഏകദിനം ഇന്ന് വാങ്കഡെയിൽ
ശക്തരായ രണ്ട് ടീമുകൾ ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മൽസരമാണ് ഇന്ന് ഉച്ചക്ക് 1:30ന് ആരംഭിക്കുന്നത്. ഇപ്പോൾ മികച്ച ഫോമിൽ ഉള്ള രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ വിജയം ആരുടെ ഭാഗത്താകും എന്നത് പ്രവചനാതീതം ആണ്. ഓസ്ട്രേലിയ കുറച്ചു നാളുകൾക്ക് ശേഷമാണ് ഏകദിന മൽസരം കളിക്കുന്നത്.
മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഇന്ത്യൻ താരം രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. അതുപോലെ പരിക്കിന്റെ പിടിയിൽ നിന്ന് തിരിച്ചെത്തിയ ബുംറയും ആദ്യമായാണ് ഏകദിന മൽസരം കളിക്കാൻ പോകുന്നത്. ലോകകപ്പിലെ പരാജയം ഒഴിച്ചാൽ ബാക്കി എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനമാണ് ഇന്ത്യയും, ഓസ്ട്രേലിയയും നടത്തിയത്.






































