സൂപ്പര്‍കോപ കിരീടം റയല്‍ മാഡ്രിഡിന്
റിയാദ്: സ്പാനിഷ് സൂപ്പര്‍കോ പഫൈനൽ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ് കിരീടം സ്വന്തമാക്കി. അവസാന അങ്കത്തിൽ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആണ് റയൽ വിജയം സ്വന്തമാക്കിയത്. തകർപ്പൻ പ്രകടനമാണ് റയൽ നടത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയൽ വിജയം സ്വന്തമാക്കിയത്.
സിനദിന്‍ സിദാന്ൻറെ നേതൃത്വത്തിൽ വീണ്ടും ഒരു കിരീടം കൂടി റയൽ സ്വന്തമാക്കി. നിശ്ചിത സമയവും, അധിക സമയത്തും രണ്ട് ടീമുകൾക്കും ഘോൽ നേടാൻ കഴിഞ്ഞില്ല അതോടെയാണ് മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയത്. റയലിനു വേണ്ടി കാര്‍വജാല്‍, റോഡ്രിഗോ, മോഡ്രിച്, റാമോസ് എന്നിവരരാണ് പെനാൽറ്റി ഗോളുകൾ നേടിയത്. മത്സരത്തിൽ വാല്‍വര്‍ദെയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചു. ഗോൾ ഉറപ്പിച്ച നിമിഷമാണ് ചുവപ്പ് കാർഡിലൂടെ വാല്‍വര്‍ദെ റയലിനെ രക്ഷിച്ചത്. അത്ലറ്റിക്കോയുടെ സോളും,തോമസും പെനാൽറ്റി നഷ്ട്ടപ്പെടുത്തി.






































