Cricket Top News

ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യാപിച്ചു

January 13, 2020

author:

ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം ജനുവരി 24 ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ ടി20 ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെ ആണ് പ്രഖ്യാപിച്ചത്. പര്യടനത്തിൽ അഞ്ച് ടി20 മത്സരങ്ങളും, മൂന്ന് ഏകദിനങ്ങളും, മൂന്ന് ടെസ്റ്റ് മത്സരങ്ങളും ആണ് ഉള്ളത്. അഞ്ച് ടി20 മത്സരങ്ങൾക്കുള്ള ടീമിനെ ആണ് പ്രഖ്യാപിച്ചത്. രോഹിത് ശർമ്മ ടീമിൽ ഇടം നേടിയിട്ടുണ്ട്. സഞ്ജു സാംസണിന് അവസരം ലഭിച്ചിട്ടില്ല.

ശിവം ദുബേ, ചഹല്‍, ജഡേജ എന്നിവർ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് ശേഷമാണ് ന്യൂസിലൻഡ് പര്യടനം. ഈ വര്ഷം നടക്കുന്ന ലോകകപ്പ് ടി20 മത്സരത്തിന് മുന്നോടിയായാണ് അഞ്ച് ടി20 മത്സരങ്ങൾ പര്യടനത്തിൽ ഉൾപ്പെടുത്തിയത്. ജനുവരി 20ന് ഇന്ത്യ ന്യൂസിലൻഡിലേക്ക് പറക്കും.

ഇന്ത്യൻ സ്‌ക്വാഡ്:വിരാട് കോഹ്ലി, രോഹിത് ശ൪മ, കെ.എല്. രാഹുല്, എസ്.ധവാ൯, ശ്രേയസ് അയ്യ൪, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (WK), ശിവം ധുബെ, കുല്ദീപ് യാദവ്, വൈ ചാഹല്, വാഷിങ്ട൯ സുന്ദ൪, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സൈനി, രവീന്ദ്ര ജഡേജ, ഷ൪ദുല് താക്കു൪

Leave a comment