വിൻഡീസ് അയർലൻഡ് മൂന്നാം ഏകദിനത്തിലും വിൻഡീസിന് ജയം
വിൻഡീസ് അയർലൻഡ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും വിൻഡീസിന് ജയം. ഇത്തവണ മഴ എത്തിയതോടെ DLS മെത്തേഡ് വഴിയാണ് വിൻഡീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത അയർലൻഡിനെ വിൻഡീസ് 203 റൺസിന് ഓൾഔട്ടാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോൾ മഴ എത്തിയതോടെ വിൻഡീസിന്റെ വിജയ ലക്‌ഷ്യം 197 റൺസാക്കി കുറച്ചു. 36.2 ഓവറിൽ വിൻഡീസ് വിജയ ലക്‌ഷ്യം നേടി. ജയത്തോടെ വിൻഡീസ് പരമ്പര 3-0 സ്വന്തമാക്കി.
ടോസ് നേടിയ വിൻഡീസ് ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. മോശം തുടക്കമാണ് അയർലൻഡിന് ലഭിച്ചത്. നായകൻ ആൻഡ്രൂ നേടിയ 71 റൺസ് ആണ് അയർലൻഡിനെ 200 കടത്തിയത്. വിൻഡീസിന് വേണ്ടി ഹെയ്ഡൻ വാൽഷ് നാല് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ രണ്ട് വിക്കറ്റ് നഷ്ട്ടമായതൊഴിച്ചാൽ വിൻഡീസ് മികച്ച പ്രകടനമാണ് നടത്തിയത്. വിൻഡീസിന് വേണ്ടി എവിൻ ലൂയിസ് സെഞ്ചുറി നേടി.97 പന്തിൽ നിന്ന് 102 റൺസ് ആണ് താരം നേടിയത്. നിക്കോളസ് പൂരൻ പുറത്താകാതെ 43 റൺസ് നേടി.






































