ഐഎസ്എൽ: എടികെ എഫ് സി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിൽ ഇന്ന് അമ്പത്തിഎട്ടാം മത്സരത്തിൽ ഐടികെ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയും തമ്മിലാണ് പോരാട്ടം. ഇന്ന് കൊൽക്കത്തയിലെ വിവേകാനന്ദ യൂബ ഭാരതി കൃരംഗനിൽ രാത്രി 7:30ന് ആണ് മൽസരം. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. സഹൽ ഇന്ന് ടീമിൽ ഇടം നേടിയില്ല. ബ്ലാസ്റ്റേഴ്‌സ് ഡിഫന്‍ഡര്‍ സുയിവര്‍ലൂണ്‍ ഇന്ന് ടീമില്‍ ഇല്ല. പകരം ഹക്കു ആണ് സെന്റര്‍ ബാക്ക് പൊസിഷനില്‍ ഇറങ്ങുന്നത്.
ഈ സീസണിലെ ആദ്യ മൽസരത്തിൽ കേരളം എടികെയെ തോൽപ്പിച്ചിരുന്നു. ഈ സീസണിൽ ഇതുവരെ രണ്ട് ജയം മാത്രമാണ് കേരളത്തിന് ഉള്ളത്. രണ്ട് ടീമുകളുടെയും പന്ത്രണ്ടാം മത്സരമാണിത്. സീസണുകളിലുടനീളം മികച്ച പ്രകടനമാണ് കൊൽക്കത്ത നടത്തുന്നതെങ്കിലും, കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനെതിരെ ഒരൊറ്റ വിജയം പോലും നേടാൻ എടികെക്കായിട്ടില്ല. ഹീറോ ഐഎസ്‌എൽ 2019-20 മൂന്നാം സ്ഥാനത്തു നിൽക്കുന്ന എടികെക്ക് അവരുടെ സ്ഥാനം നിലനിർത്താൻ ഈ വിജയം ആവശ്യമാണ്. നിലവിൽ എടികെയ്ക്ക് 21 പോയിന്റ് ആണ് ഉള്ളത്.






































