രഞ്ജി ട്രോഫിയിൽ കേരളത്തിന് വീണ്ടും ബാറ്റിങ്ങ് തകർച്ച
രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ ഇന്നലെ ആരംഭിച്ച ടെസ്റ്റിൽ കേരളത്തിന് ബാറ്റിങ്ങ് തകർച്ച. കേരളത്തിൻറെ ഒന്നാം ഇന്നിങ്ങ്‌സ് 227ൽ അവസാനിച്ചു. ഇത്തവണയും ബാറ്റിങ്ങിൽ കേരളം പരാജയയപ്പെട്ടു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഇന്നലെ കളി അവസാനിച്ചപ്പോൾ പഞ്ചാബ് 46/2 എന്ന നിലയിലാണ്. ഗുര്‍കീരതും,മയങ്ക് മര്‍ക്കണ്ടെയുമാണ് ക്രീസിൽ. പഞ്ചാബിന്റെ മികച്ച ബൗളിങ്ങിന് മുന്നിൽ കേരളം തകർന്നടിയുകയായിരുന്നു.

സൽമാൻ നിസാറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കേരളത്തെ 227ൽ എത്തിച്ചത്. സൽമാൻ പുറത്താകാതെ 91 റൺസ് നേടി. റോബിൻ ഉത്തപ്പ 48 റൺസും നേടി. മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മുൻനിര ബാറ്സ്മാന്മാരെല്ലാം പെട്ടെന്ന് തന്നെ പുറത്തായി. 157 പന്തില്‍ പത്ത് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു നിസാറിന്റെ ഇന്നിങ്സ്. 28 റണ്‍സ് എടുത്ത അക്ഷയ് ചന്ദ്രന്‍, 20 വിഷ്ണു വിനോദ് എന്നിവർ മാത്രമാണ് ചെറിയ പിന്തുണ നൽകിയത്.






































