ഐഎസ്എൽ: ഇന്ന് എടികെ എഫ് സി കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ നേരിടും
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിൽ ഇന്ന് അമ്പത്തിഎട്ടാം മത്സരത്തിൽ ഐടികെ എഫ്സിയും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും തമ്മിലാണ് പോരാട്ടം. ഇന്ന് കൊൽക്കത്തയിലെ വിവേകാനന്ദ യൂബ ഭാരതി കൃരംഗനിൽ രാത്രി 7:30ന് ആണ് മൽസരം.ഈ സീസണിലെ ആദായ മൽസരത്തിൽ കേരളം എടികെയെ തോൽപ്പിച്ചിരുന്നു. ഈ സീസണിൽ ഇതുവരെ രണ്ട് ജയം മാത്രമാണ് കേരളത്തിന് ഉള്ളത്. അവസാന മത്സരത്തിൽ ഹൈദരാബാദ് എഫ്സിക്കെതിരെ 5-1-ന് അത്യുഗ്രൻ വിജയം സ്വന്തമാക്കിയ കേരളം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
രണ്ട് ടീമുകളുടെയും പന്ത്രണ്ടാം മത്സരമാണിത്. സീസണുകളിലുടനീളം മികച്ച പ്രകടനമാണ് കൊൽക്കത്ത നടത്തുന്നതെങ്കിലും, കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനെതിരെ ഒരൊറ്റ വിജയം പോലും നേടാൻ എടികെക്കായിട്ടില്ല. ഹീറോ ഐഎസ്എൽ 2019-20 മൂന്നാം സ്ഥാനത്തു നിൽക്കുന്ന എടികെക്ക് അവരുടെ സ്ഥാനം നിലനിർത്താൻ ഈ വിജയം ആവശ്യമാണ്. നിലവിൽ എടികെയ്ക്ക് 21 പോയിന്റ് ആണ് ഉള്ളത്.കേരളത്തിന് 11 പോയിന്റും. ഈ സീസണിൽ 21 ഗോളുകൾ നേടിയ എടികെ ടീം ആക്രമണാത്മകമായും പ്രതിരോധപരമായും മികച്ച ഫോമിലാണ്. അവസാന മത്സരത്തിൽ സ്വന്തം നാട്ടിൽ ഹൈദരാബാദിനെ 5-1ന് നിന്ന് തകർത്ത ആത്മവിശ്വാസത്തോടെയാണ് കേരളം ഇന്ന് മത്സരിക്കുക. കൊച്ചിയിൽ നടന്ന ഹീറോ ഐ.എസ്.എൽ 2019-20 ന്റെ ആദ്യ മത്സരത്തിൽ എ.ടി.കെക്കെതിരെയായിരുന്നു ടീമിന്റെ ആദ്യ വിജയം.ഇനി ബാക്കിയുള്ള ഏഴു മത്സരങ്ങളിലെ വിജയം റാങ്കിങ്ങിൽ മികച്ച സ്ഥാനം നേടാനും അവസാന നാലിലേക്കുള്ള പ്രവേശനത്തിനും അത്യാവശ്യമാണ്.






































