പോണ്ടിങ്ങിൻറെ റെക്കോഡ് തകർത്ത് വിരാട് കോഹിലി
ശ്രീലങ്കയെ ടി20 പരമ്പരയിലെ മൂന്നാം ടി20യിൽ ജയത്തിനൊപ്പം ഇന്ത്യൻ നായകൻ കോഹ്‌ലി മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി. നായകനെന്ന നിലയിൽ രാജ്യാന്തര ക്രിക്കറ്റില്‍11,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് കോഹിലി സ്വന്തമാക്കിയത്. കൂടാതെ വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കി എന്ന റെക്കോഡും കോഹ്‌ലിയുടെ പേരിലായി.
196 ഇന്നിങ്സുകളിൽ നിന്നാണ് കോഹിലി ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ റിക്കി പോണ്ടിങ്ങിൻറെ റെക്കോഡ് ആണ് കോഹിലി പിന്നിലാക്കിയത്. 252 ഇന്നിങ്സുകളിൽ നിന്നാണ് പോണ്ടിങ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ നായകന്മാരിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് കോഹിലി. ധോണിയാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു താരം.






































