ഐഎസ്എൽ: ഇന്ന് ഒഡീഷ എഫ് സി മുംബൈ സിറ്റി എഫ് സിയെ നേരിടും
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിലെ അമ്പത്തി ഏഴാം മൽസരത്തിൽ ഇന്ന് മുംബൈ സിറ്റി ഒഡീഷയെ നേരിടും. രണ്ട് ടീമുകളുടെയും പന്ത്രണ്ടാം മത്സരമാണ് ഇന്ന്നടക്കുന്നത് .ഒഡീഷയുടെ ഹോം ഗ്രൗണ്ടായ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7:30ന് ആണ് മൽസരം. രണ്ട് ടീമുകൾക്കും പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇന്നത്തെ ജയം അനിവാര്യമാണ്. 16 പോയിന്റുമായി മുംബൈ നാലാം സ്ഥാനത്തും, 15 പോയിന്റുമായി ഒഡീഷ അഞ്ചാം സ്ഥാനത്തുമാണ്.
രണ്ട് ടീമുകളും ഇതിന് മുമ്പ് രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഒഡീഷക്കായിരുന്നു ജയം. മികച്ച പ്രകടനം നടത്തുന്ന രണ്ട് ടീമുകൾ ആണ് ഇന്ന് ഏറ്റുമുട്ടുന്നത്. ഇന്ന് ജയിക്കാൻ കഴിഞ്ഞാൽ ഒഡീഷക്ക് നാലാം സ്ഥാനത്ത് എതാൻ സാധിക്കും. തുടർച്ചയായ രണ്ട് കളികൾ ജയിച്ച ഒഡീഷ മികച്ച ഫോമിൽ ആണ്. കഴിഞ്ഞ അഞ്ച് കളികളിൽ മൂന്ന് കളികളും ഒഡീഷ ജയിച്ചിരുന്നു. എന്നാൽ അവസാന കളിയിൽ തോറ്റ മുംബൈക്ക് ഇന്ന് ജയിച്ച് വീണ്ടും വിജയ വഴിയിൽ എതാൻ ആകും ശ്രമിക്കുക. ഹോം ഗ്രൗണ്ടിൽ മികച്ച പ്രകടനമാണ് ഒഡീഷ നടത്താറുളളത്. എന്നാൽ ഈ സീസണിൽമുംബൈ സിറ്റി ഒരു എവേ മത്സരത്തിൽ പോലും തോറ്റിട്ടില്ല.






































