രഞ്ജി ട്രോഫി: പഞ്ചാബിനെതിരെ കേരളത്തിന് ബാറ്റിങ്ങ് തകർച്ച
തിരുവനന്തപുരം : രഞ്ജി ട്രോഫി ടെസ്റ്റ് മൽസരത്തിൽ കേരള പഞ്ചാബ് മത്സരം ആരംഭിച്ചു. ടോസ് നേടി ബാറ്റിങ്ങ് ആരംഭിച്ച കേരളത്തിന് ബാറ്റിങ്ങ് തകർച്ച. മൂന്ന് വിക്കറ്റ് അവർക്ക് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ 12-3 എന്നനിലയിലാണ് . റോബിൻ ഉത്തപ്പയും,സച്ചിൻ ബേബിയും ആണ് ക്രീസിൽ. മൊഹമ്മദ്, ജലജ് സക്‌സേന, രോഹൻ പ്രേം എന്നിവരാണ് പുറത്തായത്. വളരെ മോശം തുടക്കമാണ് കേരളത്തിന്ലഭിച്ചത് .
രണ്ട് എവേ മത്സരങ്ങൾക്ക് ശേഷം ആണ് കേരളം ഇന്ന് സ്വന്തം ഗ്രൗണ്ടിൽ മത്സരത്തിന് ഇറങ്ങിയത്. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം കേരളം ജയം മാത്രം മുന്നിൽ കണ്ടാണ് ഇറങ്ങുന്നത്. മൂന്ന് തോൽവിയും, ഒരു സമനിലയും ഉള്ള കേരളം ഗ്രുപ്പിൽ ഏറ്റവും അവസാനമാണ്.






































