ലങ്കാ ദഹനം പൂർത്തിയാക്കി ഇന്ത്യ: മൂന്നാം ടി20യിലും ഇന്ത്യക്ക് ജയം
ഇന്ത്യ ശ്രീലങ്ക മൂന്നാം ടി20യിൽ ഇന്ത്യക്ക് 78 റണ്‍സിന്റെ തകർപ്പൻ ജയം. ഇന്നലെ നടന്ന മത്സരത്തിൽ ബാറ്റിങ്ങിലും, ബൗളിങ്ങിലും മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. ജയത്തോടെ ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 202 റൺസ് പിന്തുടർന്ന ശ്രീലങ്കയുടെ ഇന്നിങ്ങ്സ് 15.5 ഓവറില്‍ 123 റണ്‍സിൽ അവസാനിച്ചു. റിഷഭ് പന്തിന് പകരം സഞ്ജുവിനും കുല്‍ദീപിന് പകരം ചഹലും ശിവം ദുബെയ്ക്ക് പകരം മനീഷ് പാണ്ഡേയ്ക്കും ഇന്നലെ ഇന്ത്യ അവസരം കൊടുത്തിരുന്നു. സഞ്ജു ആറ് റൺസിന് പുറത്തായി.
ടോസ് നേടിയ ശ്രീലങ്ക ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. മിൿച തുടക്കമാണ് കെ എൽ രാഹുലും(54)ധവാനും52)ഇന്ത്യക്ക് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരുന്ന ചേർന്ന് 97 റൺസ് ആണ് നേടിയത്. പിന്നീടെത്തിയ സഞ്ജു(6) സ്രേയസ് അയ്യർ(4)എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. അവസാനമെത്തിയ ഷര്‍ദ്ദുള്‍ താക്കൂര്‍ 8 പന്തില്‍ 2 സിക്സും 1 ഫോറും ഉള്‍പ്പെടെ 22 റണ്‍സെടുത്ത് സ്കോർ 200 കടത്തി. മറുപടി ബാറ്റിങിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം മുതൽ പിഴച്ചു. ധനഞ്ജയ സില്‍വയ്ക്കും (57), എയ്ഞ്ചലോ മാത്യൂസിനും (30) മാത്രമാണ് ശ്രീലങ്കക്കായി കളിച്ചത്. നവദീപ് സെയ്നി മൂന്നും ഷര്‍ദ്ദുള്‍ താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.






































