Cricket Top News

രഞ്ജി ട്രോഫി: ആദ്യ ജയത്തിനായി കേരളം ഇന്ന് പഞ്ചാബിനെ നേരിടും 

January 11, 2020

author:

രഞ്ജി ട്രോഫി: ആദ്യ ജയത്തിനായി കേരളം ഇന്ന് പഞ്ചാബിനെ നേരിടും 

തിരുവനന്തപുരം : രഞ്ജി ട്രോഫി ടെസ്റ്റ് മൽസരത്തിൽ കേരളം ഇന്ന് പഞ്ചാബിനെ നേരിടും. കേരളത്തിൻറെ അഞ്ചാം മത്സരമാണ് ഇന്ന് ആരംഭിക്കുന്നത്. രണ്ട് എവേ മത്സരങ്ങൾക്ക് ശേഷം ആണ് കേരളം ഇന്ന് സ്വന്തം ഗ്രൗണ്ടിൽ മത്സരത്തിന് ഇറങ്ങുന്നത്. തുടർച്ചയായ മൂന്ന് തോൽവികൾക്ക്  ശേഷം കേരളം ജയം മാത്രം മുന്നിൽ കണ്ടാണ് ഇറങ്ങുന്നത്. മൂന്ന് തോൽവിയും, ഒരു സമനിലയും ഉള്ള കേരളം ഗ്രുപ്പിൽ ഏറ്റവും അവസാനമാണ്.

ബംഗാള്‍, ഗുജറാത്ത്‌, ഹൈദരാബാദ്‌ എന്നീ ടീമുകളോട് തോറ്റ കേരളം ഡൽഹിയുടെ സമനില ആണ് നേടിയത്. ബാറ്റിങ്ങിലെ പിഴവാണ് കേരളത്തിന് വിനയാകുന്നത്. മികച്ച സ്‌കോർ പടുത്തുയർത്താൻ കേരള ടീമിന് കഴിയുന്നില്ല എന്നതാണ് പ്രശ്‌നം.തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് സ്‌റ്റേഡിയത്തിലാണ്‌ ഇന്ന് മൽസരം നടക്കുന്നത്.

Leave a comment