Badminton Top News

മ​​ലേ​​ഷ്യ​​ന്‍ മാ​​സ്റ്റേ​​ഴ്സ്: സിന്ധുവിനും, സൈനക്കും ജയം

January 10, 2020

author:

മ​​ലേ​​ഷ്യ​​ന്‍ മാ​​സ്റ്റേ​​ഴ്സ്: സിന്ധുവിനും, സൈനക്കും ജയം

ക്വ​​ലാ​​ലം​​പു​​ര്‍: മ​​ലേ​​ഷ്യ​​ന്‍ മാ​​സ്റ്റേ​​ഴ്സ് സൂ​​പ്പ​​ര്‍ സീ​​രീ​​സ് മത്സരത്തിൽ ഇന്ത്യൻ വനിത താരങ്ങളായ പി വി സിന്ധുവിനും, സൈനക്കും ജയം. 2020 ബിഡബ്ല്യുഎഫ് വേൾഡ് ടൂറിലെ ആദ്യത്തെ പ്രൊഫഷണൽ ടൂർണമെന്റാണിത്. ജയത്തോടെ ഇരുവരും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജപ്പാന്റെ അയ ഒഹോരിയെ സിന്ധു തോൽപ്പിച്ചപ്പോൾ, ദക്ഷിണ കൊറിയക്കാരി അന്‍ സെ യങ്ങിനെയാണ്‌ സൈന തോൽപ്പിച്ചത്.

നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവും, സൈനയും ജയിച്ചത്.  34 മിനിറ്റിനുള്ളിൽ സിന്ധു വിജയം സ്വന്തമാക്കി. രണ്ട് സീറ്റിലും സിന്ധുവിനായിരുന്നു ആധിപത്യം. സ്‌കോർ: 21–10, 21–15. അന്‍ സെയോട് ആദ്യമായാണ് സൈന ജയിച്ചത്. നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജയിച്ചതെങ്കിലും, ആദ്യ റൗണ്ടിൽ നല്ല മത്സരമാണ് കൊറിയൻ താരം നടത്തിയത്. സ്‌കോർ: 25–23, 21–12.

Leave a comment