Foot Ball Stories Top News

ധീരതയുടെ പ്രതിരൂപമായിരുന്നു സാമുവല്‍ എറ്റു

January 9, 2020

author:

ധീരതയുടെ പ്രതിരൂപമായിരുന്നു സാമുവല്‍ എറ്റു

ഒരിക്കലവിടെ ഒരു കറുത്ത മുത്തുണ്ടായിരുന്നു… നിറത്തിന്റെ പേരില്‍ സ്പാനീഷ് മൈതാനങ്ങളില്‍ അപമാനിക്കപെട്ട സാമുവല്‍ എറ്റു. എന്നാല്‍ എറ്റു ധീരതയുടെ പ്രതിരൂപമായിരുന്നു. കാരിരുമ്പിന്റെ കരുത്തുളളവനായിരുന്നു. അപമാനിച്ചവന്‍െറ മൈതാനങ്ങളില്‍ പകയോടെ അയാള്‍ ഗോളുകളിടിച്ചു കൂട്ടി.. പക്ഷേ പെപ്പിന്റെ കോച്ചിങ്ങ് പൊസിഷനിലേക്കുളള വരവ് എറ്റുവിനെ താന്‍ മറികടന്ന മുള്‍മെത്തകളേക്കാള്‍ കഠിനമായിരുന്നു. I think it would be the best for Barcelona if Eto’o does leave. His sale is my decision. I think it’s time to change.” പെപ്പ് പ്രഖ്യാപിച്ചു. പെപ്പ് മനസ്സില്‍ കണ്ട ടീമില്‍ സീനിയര്‍ താരങ്ങളായ റൊണാള്‍ഡീഞ്ഞോയോ ഡെക്കോയോ എറ്റുവോ ഉണ്ടായിരുന്നില്ല. ഡീഞ്ഞോ 25 മില്യൺ യുറോക്ക് മിലാനിലേക്കും ഡെക്കോ 10 മില്യൺ യുറോക്ക് ചെല്‍സിയിലേക്കും കൂട് മാറി. എന്നാല്‍ എറ്റു.. അയാള്‍ക്ക് ബാഴ്സയില്‍ നില്‍ക്കണമായിരുന്നു. തന്റെ വില പെപ്പിന് കാണിച്ച് കൊടുക്കണമായിരുന്നു. അടുത്ത മൂന്നാഴ്ചയിലെ സന്നാഹ മത്സരങ്ങള്‍ക്ക് ശേഷം പെപ്പിന് തന്റെ തിരുമാനം മാറ്റേണ്ടി വന്നു. ”During the past two, three weeks, the past month that we have been together, I have been very pleased with his performance. I only have words of praise. His behaviour and attitude in Scotland and the United States have made me decide that Eto’o will remain with us. And, as well as that, he is a player with immense talent.”

 

9 മാസങ്ങള്‍ക്ക് അപ്പുറം സീസണിലെ അവസാന ദിനം…. യുസില്‍ ഫൈനല്‍… കളി തുടങ്ങി പത്ത് മിനിറ്റിന് ശേഷം എറ്റു ഗ്രൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കോര്‍ണറില്‍ ദീര്‍ഘനിശ്വാസമെടുക്കുകയാണ്. തന്റെ നിശ്ചയദാര്‍ഡ്യത്തിന്റെ പൂര്‍ണ്ണതയില്‍… അയാളെ ആശ്ലേഷിച്ച കൂട്ടുകാര്‍ നടന്നകന്നിരുന്നു. എതാനും നിമിക്ഷങ്ങള്‍ മുമ്പാണ് കളിയുടെ ആദ്യ പത്ത് മിനിറ്റില്‍ കളി നിയന്ത്രിച്ച യുണൈറ്റഡില്‍ നിന്ന് കളി പിടിച്ചെടുത്ത ഗോള്‍ അയാള്‍ നേടിയത്. ഇനിയസ്റ്റയില്‍ നിന്ന് പാസ്സ് സ്വീകരിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മഹാന്‍മാരായ പ്രധിരോധകനായ വിഡിക്കിനെ കബ്ളിപ്പിച്ച് കാരിക്കിനെ മറികടന്ന് ഗോള്‍ പോസ്റ്റിനരികെ ഒരു നൂലിനെ പോലും കടത്തി വിടാത്ത സാന്ന്യധ്യം കൊണ്ട് പോലും എതിരാളികളെ തോല്‍പ്പിക്കുന്ന എഡ്വിന്‍ വാന്‍ഡസാറെയും അയാള്‍ കീഴ്പെടുത്തിയത്. അപ്പോള്‍ അയാളുടെ മുഖത്ത് യുദ്ധം വിജയിച്ച സേനാനായകന്റെ കാന്തിയായിരുന്നു…

മെസ്സി ചരിത്രതാരമായി ഉയര്‍ത്തപെട്ട ആ സീസണ്‍ എറ്റുവിന്റെ എക്കാലത്തെയും മികച്ച സീസണ്‍ കൂടി ആയിരുന്നു . മുന്‍നിരയില്‍ ഓന്‍റി – എറ്റു- മെസ്സി തുടര്‍ച്ചയായി ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ ബാഴ്സ ഫുട്ബോള്‍ ക്ളബ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച സീസണ്‍ കൊണ്ടാടുകയായിരുന്നു. 109 ഗോളുകളാണ് ബാഴ്സയുടെ മുന്‍നിര സീസണില്‍ നേടിയത്. 38 ഗോളുകള്‍ നേടിയ മെസ്സിക്ക് പുറകില്‍ 36 ഗോളുകളോടെ എറ്റു രണ്ടാം സ്ഥാനത്തെത്തി. ലീഗില്‍ മാത്രം എറ്റു നേടിയത് 30 ഗോളുകളായിരുന്നു. അല്‍മരിയക്കെതിരെ പതിനെട്ട് മിനിറ്റില്‍ ഹാട്രിക്ക് നേടിയ എറ്റു അടുത്ത മത്ഷരത്തില്‍ റയല്‍ വല്ലോഡിനെതിരെ 31 മിനിറ്റില്‍ നാല് ഗോളുകള്‍ നേടി. ഫെബ്രവരിയില്‍ ബെറ്റിസിന് എതിരെ സമനില നേടി കൊടുത്ത ഇരട്ട ഗോളുകളോടെ അയാള്‍ ബാഴ്സക്കായി നൂറ് ഗോളുകള്‍ തികച്ചു..ഒടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ മത്സരത്തിന്റെ തലവിധി മാറ്റിയ ആ മനോഹര ഗോളും.

യുസില്‍ ഫൈനലിന് ശേക്ഷം എറ്റുവിന് രണ്ട് വര്‍ഷത്തേക്ക് കരാര്‍ പുതുക്കാന്‍ ബാഴ്സക്ക് താല്പര്യം ഉണ്ടായിരുന്നു . എന്നാല്‍ ക്ളബ് പ്രസിഡണ്ട് ലപ്പോര്‍ട്ട പലവട്ടം വിളിച്ചിട്ടും എറ്റു ഫോണെടുത്തില്ല. കരാര്‍ പുതുക്കി നല്‍കാന്‍ ബാഴ്സ അയാള്‍ക്ക് സന്ദേശം അയച്ചിട്ടും അയാള്‍ പ്രതികരിച്ചില്ല. അയാള്‍ക്ക് ഇനി ബാഴ്സിലോണയിലിനിയൊന്നും തെളിയിക്കാന്‍ ഉണ്ടായില്ല. പെപ്പിനാണെങ്കില്‍ അപ്പോഴും ഇബ്രമോവിച്ച് ഒരു സ്വപ്നമായുണ്ടായിരുന്നു. ഒടുവില്‍ 40 മില്യണൊപ്പം എറ്റുവിനെ നല്‍കി ബാഴ്സ ഇബ്രമോവിച്ചിനെ സ്വന്തമാക്കി. ഒരു പക്ഷേ എല്ലാവര്‍ക്കും നക്ഷടമായൊരു സൈനിങ്ങ്. ഇന്ററിൽ എത്തിയ അയാള്‍ ഇബ്രയുമായുളള താരതമ്യങ്ങളില്‍ പ്രതികരിച്ചത് “I am Samuel Eto’o and I don’t want to compare myself to anyone,” അതായിരുന്നു എറ്റു…അയാള്‍ക്ക് അയാളെന്തെന്ന് തെളിയിക്കണമായിരുന്നു…അതിന് ശേഷം അയാള്‍ പുതിയ കടമ്പകളെ സ്വീകരിച്ച് കൊണ്ട് ബാഴ്സയെ കടന്ന് പോയി.

Leave a comment