Foot Ball Top News

ഐഎസ്എൽ: ജയത്തോടെ എഫ് സി ഗോവ ഒന്നാം സ്ഥാനത്ത്

January 9, 2020

author:

ഐഎസ്എൽ: ജയത്തോടെ എഫ് സി ഗോവ ഒന്നാം സ്ഥാനത്ത്

ഐഎസ്എല്ലിൽ ഇന്നലെ നടന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി ഗോവ മൽസരത്തിൽ എഫ് സി ഗോവയ്ക്ക് തകർപ്പൻ ജയം . മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഗോവ വിജയിച്ചത്. ജയത്തോടെ അവർ പോയിന്റ് നിലയിൽ ഒന്നാമതെത്തി. മികച്ച പ്രകടനമാണ് ഗോവ ഇന്നലെ നടത്തിയത്. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് ഗോളുകൾ പിറന്നത്.

നോര്‍ത്ത് ഈസ്റ്റ് താരം മിസ്‌ലാവ് കൊമോര്‍സ്‌കിയുടെ ഓണ്‍ ഗോളിൽ ആണ് ആദ്യ ഗോൾ ഗോവ നേടിയത്. അറുപത്തിയെട്ടാം മിനിറ്റിൽ ആയിരുന്നു ആദ്യ ഗോൾ പിന്നീട് 82-ാം മിനിറ്റിൽ ഗോവയുടെ കോറോ പെനാൽറ്റിയിലൂടെ രണ്ടാം ഗോൾ നേടി. രണ്ട് ഗോളുകളും നോർത്ത് ഈസ്റ്റ് മുഖേനയാണ് ഗോ നേടിയത്. ജയത്തോടെ 12 കളികളിൽ നിന്ന് 24 പോയിന്റ് ആണ് ഗോവയ്ക്കുള്ളത്.

Leave a comment