Cricket Top News

കേ​​പ് ടൗ​​ണ്‍ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇംഗ്ലണ്ട്

January 8, 2020

author:

കേ​​പ് ടൗ​​ണ്‍ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇംഗ്ലണ്ട്

ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന് തകര്പ്പന് ജയം. 438 റണ്‍സ് വിജയ ലക്ഷ്യവുമായി  രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ ഇംഗ്ലണ്ട് 248 റൺസിൽ പുറത്താക്കി. 189 റൺസിന്റെ വിജയം ആണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. തകർപ്പൻ ബൗളിങ്‌ ആണ് ഇംഗ്ലണ്ട് നടത്തിയത്. ഇംഗ്ലണ്ടിന്റെ ബൗളിങ്ങിന് മുന്നിൽ പിടിച്ചു നില്ക്കാൻ കഴിയാതെ ദക്ഷിണാഫ്രിക്കൻ താരങ്ങൾ തകർന്നടിയുകയായിരുന്നു. ക്വിന്റണ്‍ ഡികോക്ക്(50), പീറ്റർ(84) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്.

126-2 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ സാധിച്ചില്ല. കൃത്യമായ ഇടവേളകളിൽ അവർക്ക് വിക്കറ്റ് നഷ്ടമായി. രണ്ടാം ഇന്നിങ്ങ്‌സിൽ ബെൻ സ്റ്റോക്സ് മൂന്ന് വിക്കറ്റ് നേടി. ഇം​ഗ്ല​ണ്ട് ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ല്‍ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 391 റ​​ണ്‍സ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്ങ്‌സിൽ ഇം​​ഗ്ല​ണ്ടി​​ന്‍റെ ഡോം ​​സി​​ബ്ലി (133*), ബെൻ സ്റ്റോക്സ്(72),ജോ റൂട്ട് (61) എന്നിവർ മികച്ച പ്രകടനം നടത്തി. 218/4 എന്ന നിലയിൽ ബാറ്റിങ്ങ് തുടങ്ങിയ ഇംഗ്ലണ്ട് മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്ങ്‌സ് 223  റൺസിൽ അവസാനിച്ചിരുന്നു.  46 റണ്‍സ് ലീഡ് ആണ് ഇംഗ്ലണ്ട് നേടിയത്.ഒന്നാം ഇന്നിങ്ങ്‌സിൽ ഇംഗ്ളണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, സാം കറന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ബെൻ സ്റ്റോക്‌സ് ആണ് കളിയിലെ കേമൻ.

Leave a comment