ഇന്ത്യ ശ്രീലങ്ക രണ്ടാം ടി20: ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തിരഞ്ഞെടുത്തു
ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് തുടക്കമായി. ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ശ്രീലങ്ക 9 ഓവറിൽ 64/2 എന്ന നിലയിലാണ്. കുശാൽ പെരേരയും(15), ഫെർനാഡോയും(3) ആണ് ക്രീസിൽ.
രണ്ട് ടീമുകളുടെയും 2020ലെ ആദ്യ മത്സരമാണ് ഇന്ന് ഇൻഡോറിൽ നടക്കുന്നത്. പരമ്പരയിലെ ആദ്യ ടി20 മൽസരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. സഞ്ജു സാംസൺ ഇന്ന് ടീമിൽ ഇടം നേടിയിട്ടില്ല.






































