കേപ് ടൗണ്‍ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 438 റൺസ് വിജയലക്ഷ്യം
ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 438 റൺസ് വിജയലക്ഷ്യം. ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 391 റണ്‍സ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ട്ടമായി. ഇന്നലെ കളി അവസാനിച്ചപ്പോൾ അവർ 126-2 എന്ന നിലയിലാണ്. ഇന്ന് ഒരു ദിവസം അവശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് 312 റൺസ് കൂടി വേണം.63 റൺസുമായി പീറ്ററും, രണ്ട് റൺസുമായി കേശവും ആണ് ക്രീസിൽ. ഡീനും(34), ഹംസയുമാണ്(18) ക്രീസിൽ. ആൻഡേഴ്സനും, ജോ ഡെൻലിയും ആണ് വിക്കറ്റുകൾ നേടിയത്.
രണ്ടാം ഇന്നിങ്ങ്സിൽ ഇംഗ്ലണ്ടിന്റെ ഡോം സിബ്ലി (133*), ബെൻ സ്റ്റോക്സ്(72),ജോ റൂട്ട് (61) എന്നിവർ മിൿച പ്രകടനം നടത്തി. 218/4 എന്ന നിലയിൽ ബാറ്റിങ്ങ് തുടങ്ങിയ ഇംഗ്ലണ്ട് മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്ങ്സ് 223 റൺസിൽ അവസാനിച്ചിരുന്നു. 46 റണ്‍സ് ലീഡ് ആണ് ഇംഗ്ലണ്ട് നേടിയത്.ഒന്നാം ഇന്നിങ്ങ്സിൽ ഇംഗ്ളണ്ടിന് വേണ്ടി ജെയിംസ് ആന്ഡേഴ്സണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, സാം കറന് എന്നിവര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.






































