Foot Ball Top News

റൊണാള്‍ഡോയ്‌ക്ക് ഹാട്രിക്കിൽ ഇറ്റാലിയന്‍ സിരി എയില്‍ യുവന്റസിന് തകർപ്പൻ ജയം 

January 7, 2020

author:

റൊണാള്‍ഡോയ്‌ക്ക് ഹാട്രിക്കിൽ ഇറ്റാലിയന്‍ സിരി എയില്‍ യുവന്റസിന് തകർപ്പൻ ജയം 

ഇറ്റാലിയന്‍ സിരി എയില്‍ ഇന്നലെ നടന്ന യുവന്റസ് കാഗ്ലിയാരി മത്സരത്തിൽ യുവന്റസിന് തകർപ്പൻ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അവർ വിജയിച്ചത്. റൊണാള്‍ഡോ മൽസരത്തിൽ മൂന്ന് ഗോളുകൾ നേടി. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷമാണ് യുവന്റസ് നാല് ഗോളുകളും നേടിയത്. യുവന്റസിൻറെ തുടർച്ചയായ മൂന്നാം ജയമാണിത്.  ജയത്തോടെ 45 പോയിന്റുമായി അവർ രണ്ടാം സ്ഥാനത്താണ്.

രണ്ടാം പകുതിയിൽ 49-ാം മിനിറ്റിൽ ആണ് ആദ്യ ഗോൾ പിറന്നത്. റൊണാൾഡോയാണ് ആദ്യ ഗോൾ നേടിയത്. പിന്നീട് 67,81,82 എന്നീ മിനിറ്റുകളിൽ ആണ് അവർ ഗോൾ നേടിയത്. പെനാൽറ്റിയിലൂടെയാണ് അവർ ഒരു ഗോൾ നേടിയത്. 67-ാം മിനിറ്റിലും,  82-ാം മിനിറ്റിലും ആണ് റൊണാൾഡോ ഗോളുകൾ നേടിയത്.

Leave a comment