2020ലെ ആദ്യ മൽസരത്തിനായി ഇന്ത്യ: രണ്ടാം ടി20 മൽസരം ഇൻഡോറിൽ
ഇന്ത്യ ശ്രീലങ്ക രണ്ടാം ടി20 മൽസരം ഇന്ന് ഇൻഡോറിൽ നടക്കും. രാത്രി ഏഴ് മണി മുതലാണ് മത്സരം. ഈ വർഷത്തെ ആദ്യ ജയത്തിനായിട്ടാണ് ഇന്ന് ഇന്ത്യയും, ശ്രീലങ്കയും ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ ടി20 മൽസരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. വിന്‍ഡീസിനെതിരായ കഴിഞ്ഞ പരമ്ബരയിലും ടീമിലുണ്ടായിട്ടും പ്ലെയിങ് ഇലവനിൽ ഇടം നേടാൻ കഴിയാത്ത സഞ്ജു സാംസൺ ഇന്ന് ടീമിൽ ഇടം നെടുമോയെന്ന ആകാംക്ഷയില്‍ ആണ് മലയാളികൾ.
ആദ്യ ടി20യിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തിരഞ്ഞെടുത്തിരുന്നു. എന്നാൽ ഒരു പന്ത് പോലും എറിയാൻ ഇന്ത്യക്കായില്ല. പരിക്ക് മൂലം പുറത്തായ ബുംറയും, ധവാനും ടീമിൽ ഇടം നേടിയിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനാണു മുന്‍ഗണനയെന്നതിനാല്‍ സഞ്‌ജുവിന് ഇന്നും സഞ്ജു കളിക്കാൻ സാധ്യത കുറവാണ്.






































