Foot Ball Top News

ചെന്നൈയിൻ എഫ് സിക്കെതിരെ ഒഡീഷക്ക് ജയം

January 7, 2020

author:

ചെന്നൈയിൻ എഫ് സിക്കെതിരെ ഒഡീഷക്ക് ജയം

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന മൽസരത്തിൽ ഒഡീഷക്ക് തകർപ്പൻ ജയം. ചെന്നൈയിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്. സ്വന്തം ഗ്രൗണ്ടിലെ ഒഡീഷയുടെ രണ്ടാം ജയമാണ് ഇന്നലെ നേടിയത്. ആദ്യ പകുതിയിൽ നൗ രണ്ട് ഗോളുകളും പിറന്നത്. ജെറിയും (37) വിനിത്​ റായ്​യും (41) ആണ് ഒഡീഷക്ക് വേണ്ടി ഗോളുകൾ നേടിയത്.

മികച്ച പാസുകളും, കൂടുതൽ നേരം പന്ത് കൈയിൽ വെച്ചതും ചെന്നൈയിൻ എഫ് സി ആയിരുന്നു. എന്നാൽ ഗോൾ നേടാൻ അവർക്കായില്ല. ലീഗിൻറെ തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിച്ച ഒഡീഷ, ഇപ്പോൾ മികച്ച ഫോമിലാണ്. അവരുടെ തുടർച്ചയായ രണ്ടാം ജയമാണിത്. ചെന്നൈയിൻ എഫ് സിയുടെ തുടർച്ചയായ രണ്ടാം തോൽവിയും.  മത്സരത്തിൽ 25ാം മിനിറ്റില്‍ ചെന്നൈയിൻ എഫ് സിക്ക് പെനാൽറ്റി ലഭിച്ചിരുന്നു. എന്നാൽ  നെരിജസ്​ വാല്‍സ്​കിസ്​ അത് പാഴാക്കി. നിലവിൽ 11 കളികളിൽ നിന്ന് 15 പോയിന്റുമായി ഒഡീഷ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.

Leave a comment